ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കെതിരേ റൊഡ്രി; അഞ്ച് ബാലണ്‍ ഡി ഓര്‍ നേടിയത് നേര്‍വഴിക്കല്ലേ?

ബാലണ്‍ ഡി ഓറിന്റെ സത്യന്ധത നഷ്ടപ്പെട്ടുവെന്നായിരുന്നു റൊണാള്‍ഡോ പറഞ്ഞിരുന്നത്.

Update: 2025-01-03 07:45 GMT

മാഡ്രിഡ്: ബാലണ്‍ ഡി ഓര്‍ പുരസ്‌കാരത്തിന്റെ ആധികാരികതയെ ചോദ്യം ചെയ്ത സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കെതിരേ സ്‌പെയിനിന്റെ മാഞ്ചസ്റ്റര്‍ സിറ്റി താരം റൊഡ്രി. ബാലണ്‍ ഡി ഓറിന്റെ സത്യസന്ധത നഷ്ടപ്പെട്ടുവെന്നും ഗ്ലോബല്‍ സോക്കര്‍ അവാര്‍ഡാണ് ബെസ്‌റ്റെന്നും പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ അടുത്തിടെ പറഞ്ഞിരുന്നു. ബ്രസീലിയന്‍-റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം വിനീഷ്യസ് ജൂനിയറിന് ഫിഫാ ബെസ്റ്റ് പുരസ്‌കാരം ലഭിച്ച വേദിയിലായിരുന്നു റൊണാള്‍ഡോയുടെ ബാലണ്‍ ഡി ഓറിനെതിരായ പ്രതിഷേധം. വിനീഷ്യസാണ് തന്റെ അഭിപ്രായത്തില്‍ ബാലണ്‍ ഡി ഓറിന് യോഗ്യനെന്നും അല്‍ നസര്‍ താരം പറഞ്ഞിരുന്നു.

ഇതിനെതിരേയാണ് ഇത്തവണത്തെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരത്തിന് അര്‍ഹനായ റൊഡ്രിയുടെ മറുപടി. ബാലണ്‍ ഡി ഓര്‍ പുരസ്‌കാരത്തിന്റെ മാനദണ്ഡങ്ങള്‍ ശരിയല്ലെന്ന് പറയുന്ന റൊണാള്‍ഡോ അഞ്ച് ബാലണ്‍ ഡി ഓര്‍ നേടിയിട്ടുണ്ട്. ഇത് നേരായ മാര്‍ഗ്ഗത്തില്‍ അല്ലേ നേടിയത് എന്നായിരുന്നു റൊഡ്രിയുടെ ചോദ്യം. റൊണാള്‍ഡോയെ തിരഞ്ഞെടുത്ത ലോകത്തിലെ അതേ മാധ്യമ പ്രവര്‍ത്തകര്‍ തന്നെയല്ലേ തന്നെയും തിരഞ്ഞെടുത്തത്. അപ്പോള്‍ അതില്‍ എന്ത് തെറ്റാണ് ഉള്ളതെന്നും റൊണാള്‍ഡോ ഇതിന് മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നതായും റൊഡ്രി പറഞ്ഞു. ബാലണ്‍ ഡി ഓറിന്റെ സത്യന്ധത നഷ്ടപ്പെട്ടുവെന്നായിരുന്നു റൊണാള്‍ഡോ പറഞ്ഞിരുന്നത്.


Tags:    

Similar News