കോപ്പാ ഡെല്‍ റേ; ബാഴ്സയ്ക്ക് കിരീടം; വിജയ ഗോള്‍ നേടിയത് ജൂള്‍സ് കോണ്ടെ; റയല്‍ വീണ്ടും കറ്റാലന്‍സിന് മുന്നില്‍ പത്തി താഴ്ത്തി

സെവിയ്യ: സ്പാനിഷ് കോപ്പാ ഡെല്‍ റേ കിരീടം ബാഴ്സലോണയ്ക്ക്. ചിരവൈരികളായ റയല്‍ മാഡ്രിഡിനെ 3-2നാണ് ബാഴ്സ വീഴ്ത്തിയത്. നിശ്ചിത സമയത്ത് മല്‍സരം സമനിലയിലായതിനെ തുടര്‍ന്ന് മല്‍സരം അധിക സമയത്തേക്ക് നീണ്ടിരുന്നു. എക്സ്ട്രാടൈമില് ജൂള്‍സ് കോണ്ടെയാണ് ബാഴ്സയുടെ വിജയഗോള്‍ നേടിയത്. കോച്ച് ഹാന്‍സി ഫ്ളിക്കിന് കീഴിലെ ബാഴ്സയുടെ ആദ്യ കിരീടമാണ്.പെഡ്രി(28), ഫെറാന്‍ ടോറസ് (84) എന്നിവരാണ് കറ്റാലന്‍സിനായി സ്കോര്‍ ചെയ്തത്. ലാമിന് യമാല്‍ രണ്ട് ഗോളുകള്‍ക്ക് അസിസ്റ്റ് ഒരുക്കി. റയലിനായി കിലിയന്‍ എംബാപ്പെ (70), ടചൗമിനി(77) എന്നിവര്‍ സ്കോര്‍ ചെയ്തു. റൂഡിഗര്‍, ലൂക്കാസ് വാസ്കസ്, ജൂഡ് ബെല്ലിങ്ഹാം എന്നിവര്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി.
