കോപ്പാ ഡെല്‍ റേ; ബാഴ്‌സ പുറത്ത്; അത്‌ലറ്റിക്കോ ബില്‍ബാവോയും റയലും ക്വാര്‍ട്ടറില്‍

മറ്റൊരു മല്‍സരത്തില്‍ കരുത്തരായ റയല്‍ മാഡ്രിഡ് എല്‍ഷെയെ 2-1ന് വീഴ്ത്തി

Update: 2022-01-21 11:14 GMT
കോപ്പാ ഡെല്‍ റേ; ബാഴ്‌സ പുറത്ത്; അത്‌ലറ്റിക്കോ ബില്‍ബാവോയും റയലും ക്വാര്‍ട്ടറില്‍

മാഡ്രിഡ്:സ്പാനിഷ് സൂപ്പര്‍ കപ്പിന് പിറകെ സ്പാനിഷ് കോപ്പാ ഡെല്‍ റേ സെമിയിലും കാലിടറി ബാഴ്‌സലോണ. ഇന്ന് നടന്ന പ്രീക്വാര്‍ട്ടറില്‍ അത്‌ലറ്റിക്കോ ബില്‍ബാവോയാണ് 3-2ന് ബാഴ്‌സയെ പരാജയപ്പെടുത്തിയത്. നിശ്ചിത സമയത്ത് മല്‍സരം 2-2 സമനിലയില്‍ പിരിയുകയായിരുന്നു. തുടര്‍ന്ന് എക്‌സ്ട്രാടൈമില്‍ അത്‌ലറ്റിക്കോയുടെ മുനിയിന്‍ വിജയഗോള്‍ നേടുകയായിരുന്നു.


 

നേരത്തെ രണ്ടാം മിനിറ്റില്‍ തന്നെ അത്‌ലറ്റിക്കോ മുനിയിനിലൂടെ ലീഡെടുത്തു. ഇതിന് 20ാം മിനിറ്റില്‍ ടോറസിലൂടെ ബാഴ്‌സ മറുപടി നല്‍കി. 86ാം മിനിറ്റില്‍ മാര്‍ട്ടിന്‍സിലൂടെ ബില്‍ബാവോ വീണ്ടും ലീഡെടുത്തു. ഇതിന് ഗോണ്‍സാലസ് ലോപ്പസിലൂടെ ഇഞ്ചുറി ടൈമില്‍ ബാഴ്‌സ തിരിച്ചടിച്ചു. ബുസ്‌കറ്റസ്, ഡാനി ആല്‍വ്‌സ് എന്നിവരാണ് ബാഴ്‌സയുടെ ഗോളുകള്‍ക്ക് അസിസ്റ്റ് ഒരുക്കിയത്.


മറ്റൊരു മല്‍സരത്തില്‍ കരുത്തരായ റയല്‍ മാഡ്രിഡ് എല്‍ഷെയെ 2-1ന് വീഴ്ത്തി . നിശ്ചിത സമയത്ത് മല്‍സരം ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചിരുന്നു. എക്‌സ്ട്രാ ടൈമില്‍ രണ്ട് ഗോളുകള്‍ അടിച്ചാണ് റയല്‍ ജയിച്ചത്. ഇസ്‌കോ, ഈഡന്‍ ഹസാര്‍ഡ് എന്നിവരാണ് റയലിന്റെ സ്‌കോറര്‍മാര്‍.വമ്പന്‍മാരായ റയലിനെതിരേ മികച്ച പ്രതിരോധമാണ് എല്‍ഷെ നിശ്ചിത സമയത്ത് തീര്‍ത്തത്.





Tags:    

Similar News