മെസ്സിക്ക് ഡബിള്‍; സ്പാനിഷ് കോപ്പാ ഡെല്‍ റേ ബാഴ്‌സലോണയ്ക്ക്

അത്‌ലറ്റിക്കോ ബില്‍ബാവോയെ എതിരില്ലാത്ത നാല് ഗോളിന് തോല്‍പ്പിച്ചാണ് ബാഴ്‌സയുടെ ജയം.

Update: 2021-04-18 03:38 GMT
മെസ്സിക്ക് ഡബിള്‍; സ്പാനിഷ് കോപ്പാ ഡെല്‍ റേ ബാഴ്‌സലോണയ്ക്ക്


ക്യാംപ് നൗ: ദിവസങ്ങള്‍ക്ക് ശേഷം സൂപ്പര്‍ താരം ലയണല്‍ മെസ്സി ഫോമിലേക്കുയര്‍ന്നതോടെ ബാഴ്‌സലോണ സീസണിലെ ആദ്യ കിരീടം നേടി. സ്പാനിഷ് കോപ്പാ ഡെല്‍ റേയില്‍ അത്‌ലറ്റിക്കോ ബില്‍ബാവോയെ എതിരില്ലാത്ത നാല് ഗോളിന് തോല്‍പ്പിച്ചാണ് ബാഴ്‌സയുടെ ജയം. മെസ്സി ഇരട്ട ഗോള്‍(68, 72) നേടിയ മല്‍സരത്തില്‍ ഗ്രീസ്മാന്‍ (60) ഡി ജോങ് (63) എന്നിവരും സ്‌കോര്‍ ചെയ്തു. രണ്ടാം പകുതിയിലെ 12 മിനിറ്റിനിടെയാണ് കറ്റാലന്‍സ് താരങ്ങളുടെ ഗോളുകള്‍ പിറന്നത്.ഡി ജോങ് , ആല്‍ബാ എന്നിവരാണ് ഗോളുകള്‍ക്ക് അസിസ്റ്റ് ഒരുക്കിയത്. ബാഴ്‌സലോണയുടെ സീസണിലെ ആദ്യ കിരീടമാണ്. 31ാം തവണയാണ് ബാഴ്‌സ കോപ്പാ ഡെല്‍ റേ ചാംപ്യന്‍മാരായത്.




Tags:    

Similar News