ലാ ലിഗ; ബാഴ്‌സയ്ക്ക് ജയം; രണ്ടാം സ്ഥാനത്തേക്ക്; യുവന്റസിന് സമനില

ഹെല്ലാസ് വെറോണയാണ് യുവന്റസിനെ 1-1ന് പിടിച്ചുകെട്ടിയത്.

Update: 2021-02-28 06:32 GMT



ക്യാംപ് നൗ; സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണ രണ്ടാം സ്ഥാനത്തേക്ക്.സെവിയ്യയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചാണ് ബാഴ്‌സ ജയപരമ്പര തുടര്‍ന്നത്. ഒരു ഗോളിന് വഴിയൊരുക്കിയ മെസ്സി മല്‍സരത്തില്‍ ഒരുഗോള്‍ നേടുകയും ചെയ്തു. 29ാം മിനിറ്റില്‍ ഡെംബലേയാണ് ബാഴ്‌സയുടെ ആദ്യ ഗോള്‍ നേടിയത്. 85ാം മിനിറ്റില്‍ മെസ്സി കറ്റാലന്‍സിന്റെ രണ്ടാം ഗോളും നേടി. ഇന്നത്തെ ഗോള്‍നേട്ടത്തോടെ ഈ സീസണില്‍ മെസ്സി സ്‌കോര്‍ ചെയ്ത ഗോളുകളുടെ 19 ആയി. അതിനിടെ അറോഹോയ്ക്കും പെഡ്രിക്കും പരിക്കേറ്റത് ബാഴ്‌സയ്ക്ക് വരും മല്‍സരങ്ങളില്‍ തിരിച്ചടിയായി. പരിക്കിനെ തുടര്‍ന്ന് ഇരു താരങ്ങളും മല്‍സരത്തിനിടെ കളം വിട്ടിരുന്നു. ജയത്തോടെ ഒന്നാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോ മാഡ്രിഡുമായുള്ള ബാഴ്‌സയുടെ പോയിന്റ് അന്തരം രണ്ടായി കുറഞ്ഞു. ബാഴ്‌സയേക്കാള്‍ ഒരു പോയിന്റ് കുറവുള്ള റയല്‍ മാഡ്രിഡാണ് ലീഗില്‍ മൂന്നാമത്.


ഇറ്റാലിയന്‍ സീരി എയില്‍ യുവന്റസിന് സമനില. ഹെല്ലാസ് വെറോണയാണ് യുവന്റസിനെ 1-1ന് പിടിച്ചുകെട്ടിയത്. മല്‍സരത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 49ാം മിനിറ്റില്‍ യുവന്റസിനായി ലീഡെടുത്തു. എന്നാല്‍ 77ാംമിനിറ്റില്‍ ബാരക്കിലൂടെ വെറോണ തിരിച്ചടിച്ചു. സമനില യുവന്റസിന്റെ ഒന്നാം സ്ഥാനം എന്ന ലക്ഷ്യത്തെ മങ്ങലേല്‍പ്പിച്ചു.




Tags:    

Similar News