കൊറോണ: തജിക്കിസ്താന്‍ ലീഗ് വീണ്ടും നിര്‍ത്തിവച്ചു

Update: 2020-04-26 14:43 GMT

ദുഷാന്‍ബേ: ഏപ്രില്‍ നാലിനാരംഭിച്ച തജിക്കിസ്താന്‍ ലീഗ് വീണ്ടും നിര്‍ത്തിവച്ചു. നേരത്തേ കൊറോണാ വൈറസ് മുന്‍ കരുതലിന്റെ ഭാഗമായി ലീഗ് നിര്‍ത്തിവച്ചിരുന്നു. തുടര്‍ന്ന് കൊറോണ റിപോര്‍ട്ട് ചെയ്യാത്തതിനെ തുടര്‍ന്ന് ലീഗ് തുടരുകയായിരുന്നു. എന്നാല്‍ രാജ്യത്ത് അഞ്ജാത മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് ഫുട്‌ബോള്‍ ലീഗ് താല്‍ക്കാലികമായി നിര്‍ത്തിവച്ചത്. മരണകാരണം വ്യക്തമല്ലെങ്കിലും കൊറോണ വൈറസ് ആവാമെന്നാണ് ലോകാരോഗ്യ സംഘടനയുടെ അറിയിപ്പ്. ഇതേത്തുടര്‍ന്നാണ് മല്‍സരം നിര്‍ത്തിവച്ചത്. മെയ് 10ന് മല്‍സരങ്ങള്‍ വീണ്ടും തുടരുമെന്ന് തജിക്കിസ്താന്‍ സര്‍ക്കാര്‍ അറിയിച്ചു. നേരത്തേ കൊറോണ വ്യാപനത്തെ തുടര്‍ന്ന് ലോകത്താകമാനം ഫുട്‌ബോള്‍ നിര്‍ത്തിവച്ച സമയത്താണ് തജിക്കിസ്താന്‍ ലീഗ് പുനരാരംഭിച്ചത്. എന്നാല്‍ മല്‍സരങ്ങള്‍ അടച്ചിട്ട സ്‌റ്റേഡിയത്തിലാണു നടന്നത്. ലോക്ക് ഡൗണിന് തുല്യമായി രാജ്യത്തെ സ്‌കൂളുകളും മറ്റു വ്യാപാര സ്ഥാനപനങ്ങളും അടച്ചിടാന്‍ സര്‍ക്കാര്‍ നിര്‍ദേശമുണ്ട്.




Tags:    

Similar News