പ്രീമിയര്‍ ലീഗ്; ചെല്‍സിക്കും ലിവര്‍പൂളിനും സമനില; സിറ്റിക്ക് നാല് ഗോള്‍ ജയം
തുടര്‍ച്ചയായ രണ്ട് സമനിലയുമായി ചെല്‍സി ലീഗില്‍ മൂന്നാം സ്ഥാനത്താണുള്ളത്.
സ്റ്റാംഫോഡ് ബ്രിഡ്ജ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിയുടെ ദുരിതം തുടരുന്നു.കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് നിരവധി താരങ്ങള്‍ ഇല്ലാതെ ഇറങ്ങിയ ചെല്‍സി വോള്‍വ്സിനെതിരേ ഗോള്‍രഹിത സമനില വഴങ്ങി.താരങ്ങളുടെ അഭാവം കാരണം മല്‍സരം ഒഴിവാക്കാന്‍ ചെല്‍സി ലീഗ് അധികൃതര്‍ക്ക് നോട്ടിസ് നല്‍കിയിരുന്നു. എന്നാല്‍ മല്‍സരം ഒഴിവാക്കാന്‍ കഴിയില്ലെന്ന് കാണിച്ച് പ്രീമിയര്‍ ലീഗ് അധികൃതര്‍ മല്‍സരവുമായി മുന്നോട്ട് പോവുകയായിരുന്നു. തുടര്‍ച്ചയായ രണ്ട് സമനിലയുമായി ചെല്‍സി ലീഗില്‍ മൂന്നാം സ്ഥാനത്താണുള്ളത്.
ഇന്ന് നടന്ന മറ്റൊരു മല്‍സരത്തില്‍ ലിവര്‍പൂളിനെ ടോട്ടന്‍ഹാം 2-2 സമനിലയില്‍ കുടുക്കി. ഡീഗോ ജോട്ട, റോബര്ട്സണ് എന്നിവരാണ് ലിവര്‍പൂളിനായി സ്കോര്‍ ചെയ്തത്.കീന്‍, സണ്‍ ഹേങ് മിന് എന്നിവര്‍ സ്പര്‍സിനായി സ്കോര്‍ ചെയ്തത്.
ലീഗിലെ ഒന്നാം സ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ സിറ്റി 19ാം സ്ഥാനക്കാരായ ന്യൂകാസില്‍ യുനൈറ്റഡിനെ എതിരില്ലാത്ത നാല് ഗോളിന് വീഴ്ത്തി. റൂബന്‍ ഡയസ്സ്, കാന്‍സലോ, മെഹറസ്, സ്റ്റെര്‍ലിങ് എന്നിവരാണ് സിറ്റിയ്ക്കായി വലകുലിക്കിയവര്‍.