മുറേയ്ക്കും സിദാനും കൊവിഡ്; മൂറേ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കളിക്കില്ല

ആല്‍വ്‌സിനെതിരായ മല്‍സരത്തിന് തൊട്ട് മുമ്പാണ് റയല്‍ കോച്ച് സിദാന് രോഗം സ്ഥിരീകരിച്ചത്.

Update: 2021-01-22 18:40 GMT


മെല്‍ബണ്‍: മുന്‍ ലോക ഒന്നാം നമ്പര്‍ ബ്രിട്ടന്റെ ആന്റി മുറേയ്ക്കും റയല്‍ മാഡ്രിഡ് കോച്ചും മുന്‍ ഫ്രാന്‍സ് താരവുമായ സിനദിന്‍ സിദാനും കൊവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസമാണ് മുറേയ്ക്ക് രോഗം കണ്ടെത്തിയത്. ഇതോടെ താരത്തിന് ഫെബ്രുവരി എട്ടിന് ആരംഭിക്കുന്ന ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കളിക്കാനാവില്ല. ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്ന താരങ്ങള്‍ക്ക് ഓസ്‌ട്രേലിയയില്‍ 14 ദിവസത്തെ നിര്‍ബന്ധ ക്വാറന്റൈന്‍ ആണ് ഉള്ളത്. പങ്കെടുക്കുന്ന താരങ്ങള്‍ ഇന്ന് ഓസ്‌ട്രേലിയയിലേക്ക് തിരിച്ചു. നെഗറ്റീവായ താരങ്ങള്‍ക്ക് മാത്രമാണ് ഫ്‌ളൈറ്റ് പെര്‍മിഷന്‍ ഉള്ളൂ. പ്രൈവറ്റ് ജെറ്റില്‍ ഓസ്‌ട്രേലിയയില്‍ എത്തി നെഗറ്റീവ് ആയ ശേഷം ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കാമെന്ന തീരുമാനത്തിലായിരുന്നു മുറേ. എന്നാല്‍ രോഗബാധിതനായ താരത്തിന് ഫ്‌ളൈറ്റ് സര്‍വ്വീസ് ഒരുക്കരുതെന്നും മുറേ രാജ്യത്ത് എത്തുന്നതിനോട് വിയോജിപ്പുണ്ടെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഇതോടെ മുറേ ടൂര്‍ണ്ണമെന്റില്‍ നിന്നും പിന്‍മാറുകയായിരുന്നു.

സ്പാനിഷ് ലീഗില്‍ ഇന്ന് അര്‍ദ്ധരാത്രി നടക്കാനിരിക്കുന്ന ആല്‍വ്‌സിനെതിരായ മല്‍സരത്തിന് തൊട്ട് മുമ്പാണ് റയല്‍ കോച്ച് സിദാന് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം മൂന്നാം ഡിവിഷന്‍ ക്ലബ്ബിനോട് തോറ്റതിന്റെ ക്ഷീണത്തിലാണ് ഇന്ന് അവര്‍ ആല്‍വ്‌സിനെതിരേ ഇറങ്ങുന്നത്. ഇതിനിടെയാണ് കോച്ചിന്റെ രോഗവും സ്ഥിരീകരിച്ചത്. ലീഗിലെ ടീമിന്റെ നിലവിലെ പ്രകടനത്തില്‍ മാനേജ്‌മെന്റും കോച്ച് തൃപ്തരല്ല.ലീഗില്‍ രണ്ടാം സ്ഥാനത്താണെങ്കിലും പ്രകടനത്തില്‍ സ്ഥിരത കൈവരിക്കാന്‍ ആവാത്തത് ടീമിനെ അലട്ടുന്നുണ്ട്.



Tags:    

Similar News