റൊണാള്‍ഡോ പരിശീലനം തുടങ്ങി; അടുത്ത ആഴ്ച ഇറ്റലിയിലേക്ക് തിരിക്കും

റൊണാള്‍ഡോയെ സ്വന്തമാക്കാന്‍ താരത്തിന്റെ മുന്‍ ക്ലബ്ബുകളായ റയല്‍ മാഡ്രിഡും മാഞ്ചസ്റ്റര്‍ യുനൈറ്റഡും രംഗത്തുവന്നിട്ടുണ്ട്

Update: 2020-04-10 12:40 GMT

ലിസ്ബണ്‍: പോര്‍ച്ചുഗല്‍ യുവന്റസ് സൂപര്‍ സ്‌െ്രെടക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പരിശീലനം തുടങ്ങി. കൊറോണയെ തുടര്‍ന്ന് ഇറ്റലി വിട്ട താരം പോര്‍ച്ചുഗലിലെ സ്വവസതിയില്‍ ക്വാറന്റൈനിലായിരുന്നു. കഴിഞ്ഞ ദിവസമാണ് പോര്‍ച്ചുഗലിലെ മഡേറിയയില്‍ പരിശീലനം നടത്തിയത്. ഇറ്റലിയിലേക്ക് പോവുന്നതിന് മുന്നോടിയായാണ് താരം പരിശീലനം നടത്തിയത്. അടുത്ത ആഴ്ച ടൂറിനിലേക്ക് റൊണാള്‍ഡോ യാത്ര പുറപ്പെടും. ഇറ്റലി വിട്ട മറ്റ് ഫുട്‌ബോള്‍ താരങ്ങളും തിരിച്ചെത്തും. കൊറോണയ്ക്ക് ഇറ്റലിയില്‍ നേരിയ കുറുവുണ്ടെന്ന റിപോര്‍ട്ടുകളെ തുടര്‍ന്നാണ് താരങ്ങള്‍ ക്ലബ്ബില്‍ തിരിച്ചെത്തുന്നത്.

    അതിനിടെ, റൊണാള്‍ഡോയെ സ്വന്തമാക്കാന്‍ താരത്തിന്റെ മുന്‍ ക്ലബ്ബുകളായ റയല്‍ മാഡ്രിഡും മാഞ്ചസ്റ്റര്‍ യുനൈറ്റഡും രംഗത്തുവന്നിട്ടുണ്ട്. റൊണാള്‍ഡോയ്ക്കായി റയലിന്റെ വാതിലുകള്‍ തുറന്ന് കിടക്കുകയാണെന്ന് പ്രസിഡന്റ് ഫ്‌ളോറന്റീനോ പെരസ് അറിയിച്ചു. ക്ലബ്ബ് വിടേണ്ടിവന്നാല്‍ റയല്‍ മാഡ്രിഡിലേക്ക് തിരികെയില്ലെന്നാണ് ഏജന്റ് മുഖാന്തരം റൊണാള്‍ഡോ അറിയിച്ചത്. റയലിന് മുമ്പ് കളിച്ച മാഞ്ചസ്റ്റര്‍ യുനൈറ്റഡും ട്രാന്‍സ്ഫര്‍ വിപണയില്‍ മുന്നിലുണ്ട്. എന്നാല്‍ യുനൈറ്റഡിന്റെ പഴയ പ്രതാപം നിലവില്‍ ഇല്ലാത്തതിനാല്‍ താരം ഇവിടേക്കും തിരികെയെത്തില്ലെന്നാണ് റിപോര്‍ട്ട്. കൊറോണയെ തുടര്‍ന്ന് ഇറ്റലിയില്‍ ഫുട്‌ബോള്‍ മേഖലയിലുണ്ടായ സാമ്പത്തിക മാന്ദ്യം തരണം ചെയ്യാനാണ് റൊണാള്‍ഡോയെ യുവന്റസ് വില്‍ക്കാനൊരുങ്ങുന്നത്. എന്നാല്‍, താരമോ ക്ലബ്ബോ ഈ വാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.


Tags:    

Similar News