മലയാളി താരം ലിയോണ്‍ അഗസ്റ്റിന് ഗോള്‍; ഡ്യുറന്റ് കപ്പില്‍ ബെംഗളുരു സെമിയില്‍

സെമിയില്‍ ഗോവ എഫ്‌സിയാണ് ബെംഗളുരുവിന്റെ എതിരാളികള്‍.

Update: 2021-09-25 11:24 GMT


കൊല്‍ക്കത്ത: ഡ്യുറന്റ് കപ്പില്‍ ബെംഗളുരു എഫ്‌സി സെമിയില്‍.ക്വാര്‍ട്ടറില്‍ ആര്‍മി ഗ്രീനിനെ 3-2ന് പരാജയപ്പെടുത്തിയാണ് ബെംഗളുരു സെമിയിലേക്ക് മുന്നേറിയത്. ഒരു ഗോളിന് പിറകെ നിന്ന ശേഷമാണ് ബെംഗളുരുവിന്റെ ജയം. ലാലംവികയാണ് ഗ്രീനിന്റെ ആദ്യ ഗോള്‍ നേടിയത്. മുയിറങ്ങാണ് ബെംഗളുരുവിന്റെ ആദ്യ ഗോള്‍ നേടിയത്. 46ാം മിനിറ്റിലാണ് മലയാളി താരം ലിയോണ്‍ അഗസ്റ്റിന്‍ ബെംഗളുരുവിനായി സ്‌കോര്‍ ചെയ്തത്. മൂന്നാം ഗോള്‍ ബൂട്ടിയയുടെ വകയായിരുന്നു. തുടര്‍ന്ന് വിപിന്‍ ആര്‍മി ഗ്രീനിനായി ഒരു ഗോള്‍ നേടി. സെമിയില്‍ ഗോവ എഫ്‌സിയാണ് ബെംഗളുരുവിന്റെ എതിരാളികള്‍. മറ്റൊരു സെമിയില്‍ ബെംഗളുരു യുനൈറ്റഡ് മൊഹമ്മന്‍സിനെ നേരിടും.




Tags:    

Similar News