യൂറോ കപ്പ്;പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷയില്‍ ഇംഗ്ലണ്ടും ചെക്കും ഇന്നിറങ്ങും

മികച്ച ഗോള്‍ ശരാശരിയില്‍ ജയിച്ചാല്‍ ക്രൊയേഷ്യക്കും പ്രീക്വാര്‍ട്ടര്‍ സാധ്യതയുണ്ട്.

Update: 2021-06-22 06:39 GMT
യൂറോ കപ്പ്;പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷയില്‍ ഇംഗ്ലണ്ടും ചെക്കും ഇന്നിറങ്ങും


വെംബ്ലി: യൂറോ കപ്പില്‍ ഗ്രൂപ്പ് ഡിയിലെ മൂന്ന് പേര്‍ക്ക് ഇന്ന് നിര്‍ണ്ണായകം. ഒന്നാം സ്ഥാനത്തുള്ള ചെക്ക് റിപ്പബ്ലിക്കും രണ്ടാം സ്ഥാനത്തുള്ള ഇംഗ്ലണ്ടും അവസാന മല്‍സരത്തില്‍ ഇന്ന് നേര്‍ക്ക് നേര്‍ വരുന്നു. തുല്യപോയിന്റുള്ള ഇരുടീമില്‍ നിന്ന് ജയിക്കുന്നവര്‍ക്ക് പ്രീക്വാര്‍ട്ടറില്‍ കയറാം. എന്നാല്‍ ഇതേ ഗ്രൂപ്പില്‍ നടക്കുന്ന ക്രൊയേഷ്യ-സ്‌കോട്ട്‌ലാന്റ് മല്‍സരവും നിര്‍ണ്ണായകമാണ്. കഴിഞ്ഞ ലോകകപ്പ് ഫൈനലിസ്റ്റുകളായ ക്രൊയേഷ്യക്ക് ഒരു സമനിലയില്‍ നിന്ന് ഒരു പോയിന്റ് മാത്രമാണുള്ളത്.


മികച്ച ഗോള്‍ ശരാശരിയില്‍ ജയിച്ചാല്‍ ക്രൊയേഷ്യക്കും പ്രീക്വാര്‍ട്ടര്‍ സാധ്യതയുണ്ട്. ചെക്ക് തോല്‍ക്കുകയും ഇംഗ്ലണ്ടും ക്രൊയേഷ്യയും ജയിക്കുകയും ചെയ്യുന്ന പക്ഷം അവര്‍ പ്രീക്വാര്‍ട്ടറില്‍ കയറും. രണ്ട് മല്‍സരങ്ങളും രാത്രി 12.30നാണ്. മധ്യനിര താരം ജോര്‍ദ്ദാന്‍ ഹെന്‍ഡേഴ്‌സണ്‍, ഹാരി മാഗ്വിര്‍ എന്നിവര്‍ ഇന്ന് ഇംഗ്ലണ്ടിനായി കളിക്കും. എന്നാല്‍ കൊവിഡ് പോസ്റ്റീവായ സ്‌കോട്ട്‌ലന്റ് താരം ബില്ലി ഗില്‍മൗറുമായി സമ്പര്‍ക്കം പുലര്‍ത്തിയ ബെന്‍ ചില്‍വില്‍, മാസോണ്‍ മൗണ്ട് എന്നിവര്‍ ഇന്ന് ടീമിനൊപ്പം ഉണ്ടാവില്ല.




Tags:    

Similar News