എമിറേറ്റ്‌സ് സ്‌റ്റേഡിയം: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സണല്‍ രണ്ടാം സ്ഥാനത്ത്. ടോട്ടന്‍ഹാമിനെതിരേ കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ ആഴ്‌സണല്‍ 2-1ന്റെ ജയം സ്വന്തമാക്കിയാണ് രണ്ടാം സ്ഥാനത്തേക്ക് കുതിച്ചത്. നോട്ടിങ്ഹാമിനെ പിന്തള്ളിയാണ് ഗണ്ണേഴ്‌സിന്റെ നേട്ടം. സണ്‍ ഹേങ് മിന്നിലൂടെ 25ാം മിനിറ്റില്‍ ടോട്ടന്‍ഹാമാണ് ലീഡെടുത്തത്. ടോട്ടന്‍ഹാം താരം സോളങ്കെയുടെ സെല്‍ഫ് ഗോളിലാണ് ആഴ്‌സണല്‍ സമനില പിടിച്ചത്. പിന്നീട് ട്രോസാര്‍ഡ് ആഴ്‌സണലിന്റെ വിജയഗോള്‍ നേടി. മറ്റൊരു മല്‍സരത്തില്‍ വോള്‍വ്‌സ് ന്യൂകാസില്‍ യുനൈറ്റഡിനെ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തി. ഗോള്‍ സ്‌കോര്‍ മെഷീന്‍ ഇസാഖ് ന്യൂകാസിലിനായി ഇരട്ട ഗോള്‍ നേടി. താരം ഒരു ഗോളിന് അസിസ്റ്റ് ഒരുക്കുകയും ചെയ്തു. ഗോര്‍ഡാന്റെ വകയാണ് ന്യൂകാസിലിന്റെ മൂന്നാം ഗോള്‍. മറ്റ് മല്‍സരങ്ങളില്‍ ആസ്റ്റണ്‍ വില്ല എവര്‍ട്ടണെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി. ക്രിസ്റ്റല്‍ പാലസ് ലെസ്റ്ററിനെ എതിരില്ലാത്ത രണ്ട് ഗോളിനും വീഴ്ത്തി. ഇന്ന് നടക്കുന്ന മല്‍സരങ്ങളില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സതാംപ്ടണിനെയും ബ്രിങ്ടണ്‍ ഇപ്‌സ്വിച്ച് ടൗണിനെയും നേരിടും.