പ്രീമിയര്‍ ലീഗില്‍ മൂന്നടിച്ച് സിറ്റിയുടെ തുടക്കം

വോള്‍വ്സിനെ 3-1ന് തോല്‍പ്പിച്ചാണ് സിറ്റിയുടെ തുടക്കം. ഡി ബ്രൂണി(20), ഫോഡന്‍(32), ഗബ്രിയേല്‍ ജീസസ്(90) എന്നിവരാണ് സിറ്റിയ്ക്കായി വലകുലുക്കിയത്.

Update: 2020-09-22 07:08 GMT

ഇത്തിഹാദ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയത്തോടെ തുടക്കം. വോള്‍വ്സിനെ 3-1ന് തോല്‍പ്പിച്ചാണ് സിറ്റിയുടെ തുടക്കം. ഡി ബ്രൂണി(20), ഫോഡന്‍(32), ഗബ്രിയേല്‍ ജീസസ്(90) എന്നിവരാണ് സിറ്റിയ്ക്കായി വലകുലുക്കിയത്. വോള്‍വ്സിനായി ജിമ്മെന്‍സ്(78) ഏക ഗോള്‍ നേടി. കഴിഞ്ഞ സീസണില്‍ നഷ്ടപ്പെട്ട പ്രീമിയര്‍ ലീഗ് കിരീടം തിരിച്ചുപിടിക്കാനാണ് സിറ്റിയുടെ ഒരുക്കം.

പുതിയ സൈനിങുകള്‍ ഇല്ലെങ്കിലും മികച്ച താരങ്ങളാല്‍ സമ്പുഷ്ടമാണ് സിറ്റി പ്രതിരോധം. വോള്‍വ്സിനെതിരായ മല്‍സരത്തിലുട നീളം സിറ്റി ആക്രമണം അഴിച്ചുവിട്ടിരുന്നു. മറ്റൊരു മല്‍സരത്തില്‍ ആസ്റ്റണ്‍ വില്ല ഷെഫ് യുനൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു. ഇറ്റാലിയന്‍ സീരി എയില്‍ എസി മിലാന്‍ ജയത്തോടെ തുടങ്ങി. ബോള്‍ഗാനയ്ക്കെതിരേ രണ്ടുഗോള്‍ ജയമാണ് മിലാന്‍ നേടിയത്. 39കാരനായ സാള്‍ട്ടണ്‍ ഇബ്രാഹിമോവിച്ചിന്റെ ഇരട്ടഗോളാണ് ടീമിന് ജയമൊരുക്കിയത്.

Tags:    

Similar News