കൊവിഡില്‍ കുടുങ്ങിയ ചെല്‍സിക്ക് എവര്‍ട്ടനോട് സമനില
റൂഡിഗറിന് ടീമിലെത്തിക്കാനുള്ള നീക്കങ്ങള്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ആരംഭിച്ചു.
സ്റ്റാംഫോഡ് ബ്രിഡ്ജ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ ചെല്‍സിക്ക് സമനില. 14ാം സ്ഥാനത്തുള്ള എവര്‍ട്ടണാണ് ചെല്‍സിയെ സമനിലയില്‍ പിടിച്ചത്. കൊവിഡിനെ തുടര്‍ന്ന് ലൂകാക്കു, വെര്‍ണര്‍, ഹൊഡ്സണ് ഒഡോയി, ചില്‍വില്‍ എന്നിവരില്ലാതെയാണ് ചെല്‍സി ഇന്നിറങ്ങിയത്. ഇത് ചെല്‍സിക്ക് തിരിച്ചടിയുമായി. 70ാം മിനിറ്റില്‍ മൗണ്ടാണ് ബ്ലൂസിന്റെ ഏക ഗോള്‍ നേടിയത്. എന്നാല്‍ നാല് മിനിറ്റുകള്‍ക്ക് ശേഷം എവര്ട്ടണ് ബ്രെത്ത്വൈറ്റിലൂടെ മറുപടി നല്‍കുകയായിരുന്നു.ലീഗില്‍ ചെല്‍സി മൂന്നാം സ്ഥാനത്താണ്.
അതിനിടെ ചെല്‍സിയുടെ ജര്‍മ്മന്‍ ഡിഫന്‍ഡര്‍ അന്റോണിയോ റൂഡിഗറിന് ടീമിലെത്തിക്കാനുള്ള നീക്കങ്ങള്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ആരംഭിച്ചു. 28കാരനെ റാഞ്ചാനായി റയലും പിഎസ്ജിയും രംഗത്തുണ്ട്.