ക്രിസ്റ്റിയന്‍ എറിക്‌സണ് ഇന്റര്‍മിലാനില്‍ കളിക്കാന്‍ ഐസിഡി നീക്കം ചെയ്യണം
എറിക്‌സണെയും അത്തരത്തില്‍ കളിക്കാന്‍ അനുവദിക്കണമെന്നാണ് ഡെല്ലി വ്യക്തമാക്കിയത്.
മിലാന്‍: ഇന്റര്‍മിലാന്റെ ഡെന്‍മാര്‍ക്ക് താരം ക്രിസ്റ്റിയന്‍ എറിക്‌സണ് ടീമില്‍ തുടരണമെങ്കില്‍ ശരീരത്തില്‍ ഘടിപ്പിച്ച ഐസിഡി നീക്കം ചെയ്യണമെന്ന് റിപ്പോര്‍ട്ട്. ഇറ്റാലിയന്‍ ഫുട്‌ബോള്‍ അസോസിയേഷനാണ് ഈ നിബന്ധന വ്യക്തമാക്കിയത്. യൂറോ കപ്പ് മല്‍സരത്തിനിടെ ഹൃദയാഘാതം സംഭവിച്ച് ഗ്രൗണ്ടില്‍ കുഴഞ്ഞു വീണ എറിക്‌സണ്‍ പിന്നീട് തുടര്‍ ചികില്‍സയിലാണ്. ഇപ്പോള്‍ താരം ഡെന്‍മാര്‍ക്കിലാണ്.
എറിക്‌സണ്‍ന്റെ ഹൃദയത്തിന് ഘടിപ്പിച്ച ഐസിഡി നീക്കം ചെയ്താല്‍ മാത്രമേ താരം പൂര്‍ണ്ണ ആരോഗ്യവാനാണെന്ന് കണ്ടെത്താന്‍ കഴിയൂ. അല്ലാത്ത പക്ഷം താരത്തെ ടീമില്‍ ഉള്‍പ്പെടുത്തുന്നത് ബുദ്ധിമുട്ടാണെന്നും എഫ് എ അറിയിച്ചു. എന്നാല്‍ താരത്തിന് പിന്‍തുണയുമായി ഹോളണ്ടിന്റെ ഡെല്ലി ബ്ലിന്‍ഡ് രംഗത്തെത്തി. ഡെല്ലിയും ഐസിഡി ശരീരത്തില്‍ ഘടിപ്പിച്ചാണ് കളിക്കുന്നത്. എറിക്‌സണെയും അത്തരത്തില്‍ കളിക്കാന്‍ അനുവദിക്കണമെന്നാണ് ഡെല്ലി വ്യക്തമാക്കിയത്.