റൊണാള്‍ഡോയ്ക്ക് ഡബിള്‍; റെക്കോഡ്; യൂറോയില്‍ ചാംപ്യന്‍മാര്‍ തുടങ്ങി

മല്‍സരത്തില്‍ ഇരട്ട ഗോള്‍ നേടിയ ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ചരിത്ര നേട്ടവും മല്‍സരത്തില്‍ കരസ്ഥമാക്കി.

Update: 2021-06-15 18:35 GMT


ബുഡാപെസ്റ്റ്: യൂറോ കപ്പിലെ മരണഗ്രൂപ്പ് എഫില്‍ നടന്ന ആദ്യ മല്‍സരത്തിലെ നിലവിലെ ചാംപ്യന്‍മാരായ പോര്‍ച്ചുഗലിന് വന്‍ ജയം. ഹംഗറിയെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് പറങ്കിപ്പട വീഴ്ത്തിയത്. മല്‍സരത്തില്‍ ഇരട്ട ഗോള്‍ നേടിയ ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നിരവധി റെക്കോഡുകളാണ് കരസ്ഥമാക്കി. യൂറോ കപ്പിലെ എക്കാലത്തെയും മികച്ച ടോപ് സ്‌കോറര്‍ (11) എന്ന പദവിയാണ് താരം ഇന്ന് നേടിയത്. ഒമ്പത് ഗോള്‍ നേടിയ പ്ലാറ്റിനിയുടെ റെക്കോര്‍ഡാണ് താരം തകര്‍ത്തത്. അഞ്ച് യൂറോ കപ്പില്‍ കളിച്ച ആദ്യ താരമെന്ന ബഹുമതിയും അഞ്ച് യൂറോ കപ്പിലും ഗോളടിച്ച താരമെന്ന റെക്കോഡും റോണയുടെ പേരിലായി. കൂടാതെ ഏറ്റവും കൂടുതല്‍ യൂറോ കപ്പ് ജയം നേടിയ താരമെന്ന റെക്കോഡും യുവന്റസ് താരം തന്റെ പേരിലാക്കി.കൂടാതെ താരത്തിന്റെ അന്താരാഷ്ട്ര ഗോളുകളുടെ എണ്ണം 106 ആയി. കൂടൂതല്‍ ഗോള്‍ നേടിയ അലി ദെയുടെ റെക്കോഡിനൊപ്പമെത്താന്‍ റൊണാള്‍ഡോയ്ക്ക് മൂന്ന് ഗോള്‍ മാത്രം മതി.

മല്‍സരത്തില്‍ 84ാം മിനിറ്റ് വരെ ഗോള്‍ രഹിതമായാണ് മല്‍സരം മുന്നോട്ട് പോയത്. ഹംഗറിയിലെ ബുഡാപെസ്റ്റിലെ 60,000 വരുന്ന കാണികള്‍ക്ക് മുന്നില്‍ ആതിഥേയര്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. തുടക്കത്തില്‍ പോര്‍ച്ചുഗലാണ് മല്‍സരത്തില്‍ ആധിപത്യം നടത്തിയത്. നിരവധി അവസരങ്ങളും സൃഷ്ടിച്ചു. എന്നാല്‍ പിന്നീട് ഹംഗറി ഫോമിലാവുകയായിരുന്നു. ഹംഗറി ഡിഫന്‍സിനെ മറികടക്കാന്‍ പോര്‍ച്ചുഗല്‍ നന്നേ പാടുപ്പെട്ടു. എന്നാല്‍ 84ാം മിനിറ്റോടെ കളിയുടെ ഗതി മാറുകയായിരുന്നു. റാഫേല്‍ ഗുറേറോ ബോക്‌സിനടത്തു നിന്ന് തൊടുത്ത ഷോട്ട് വലയിലേക്ക് . പോര്‍ച്ചുഗലിന്റെ ആദ്യ ഗോള്‍.


ഇതോടെ ഉണര്‍ന്ന കളിച്ച പോര്‍ച്ചുഗലിന് ഉടന്‍ തന്നെ അടുത്ത അവസരം വന്നു.ഗോള്‍ അടിക്കാന്‍ ശ്രമിക്കവെ റാഫാ സില്വെയെ വീഴ്ത്തിയതിന് പോര്‍ച്ചുഗലിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. പെനാല്‍റ്റിയെടുത്ത റോണോയ്ക്ക് പിഴച്ചില്ല. റൊണാള്‍ഡോയുടെ ഈ യൂറോയിലെ ആദ്യ ഗോള്‍. ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷങ്ങളിലാണ് റോണോയുടെ രണ്ടാം ഗോളും പോര്‍ച്ചുഗലിന്റെ മൂന്നാം ഗോളും വീണത്. റാഫേല്‍ സില്‍വയുമൊത്ത് വണ്‍ടച്ച് പാസ് കളിച്ച് വലത് ഭാഗത്തിലൂടെ റോണോ ഗോളിയെയും കബളിപ്പിച്ച് പന്ത് വലയിലെത്തിക്കുകയായിരുന്നു. സമനിലയിലേക്ക് വീഴാവുന്ന മല്‍സരമാണ് 84ാം മിനിറ്റിന് ശേഷമുള്ള ആറുമിനിറ്റിനിടെ മൂന്ന് ഗോള്‍ അടിച്ച് പോര്‍ച്ചുഗല്‍ അവരുടെ വരുതിയിലാക്കിയത്.




Tags:    

Similar News