യൂറോ കപ്പ്; പോര്‍ച്ചുഗലും പുറത്ത്; ചാംപ്യന്‍മാരെ മടക്കി ബെല്‍ജിയം ക്വാര്‍ട്ടറില്‍
ഈഡന്‍ ഹസാര്‍ഡിന്റെ അനിയന്‍ തിയാഗോ ഹസാര്‍ഡാണ് ബെല്‍ജിയത്തിന്റെ വിജയഗോള്‍ നേടിയത്.
സെവിയ്യ: നിലവിലെ ചാംപ്യന്‍മാരായ പോര്‍ച്ചുഗലിനെ യൂറോയില്‍ നിന്ന് പുറത്താക്കി ലോക ഒന്നാം നമ്പര്‍ ബെല്‍ജിയം.എതിരില്ലാത്ത ഒരു ഗോളിനാണ്് ലൂക്കാക്കുവിന്റെ ടീം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ടീമിനെ വീഴ്ത്തിയത്. ഈഡന്‍ ഹസാര്‍ഡിന്റെ അനിയന്‍ തിയാഗോ ഹസാര്‍ഡാണ് ബെല്‍ജിയത്തിന്റെ വിജയഗോള്‍ നേടിയത്. 42ാം മിനിറ്റില്‍ മെയുനിയറുടെ അസിസ്റ്റില്‍ നിന്നായിരുന്നു തിയാഗോയുടെ സൂപ്പര്‍ ഗോള്‍. ക്വാര്‍ട്ടറില്‍ ഇറ്റലിയാണ് ബെല്‍ജിയത്തിന്റെ എതിരാളി. നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടും ഗോളാക്കാന്‍ കഴിയാത്തത് പറങ്കിപ്പടയ്ക്ക് തിരിച്ചടിയായി.
57 ശതമാനവും പന്ത്് കൈവശം വച്ചത് പോര്‍ച്ചുഗലായിരുന്നു. 23 ഓളം ഷോട്ടുകളും അവര്‍ ഉതിര്‍ത്തു.ഡിഗോ ജോട്ട മൂന്ന് അവസരങ്ങള്‍ നഷ്ടപ്പെടുത്തി. റൊണാള്‍ഡോയുടെ ഒരവസരവും ഗോളി സമര്‍ദ്ധമായി തടഞ്ഞു. രണ്ടാം പകുതിയില്‍ ബ്രൂണോ ഫെര്‍ണാണ്ടസിനെയും ജോ ഫ്‌ളിക്‌സിനെയും ഇറക്കിയെങ്കിലും പോര്‍ച്ചുഗലിന് രക്ഷയില്ലായിരുന്നു.അതിനിടെ കെവിന്‍ ഡി ബ്രൂണി പരിക്കിനെ തുടര്‍ന്ന് കളം വിട്ടത് ബെല്‍ജിയത്തിന് ക്വാര്‍ട്ടറില്‍ പ്രഹരമാവും.
യൂറോ കപ്പ് നിലനിര്‍ത്താനും അലി ദെയുടെ റെക്കോഡ് മറികടക്കാനും റൊണാള്‍ഡോയ്ക്ക് ഇന്നായില്ല.ഈ യൂറോയില്‍ അഞ്ച് ഗോള്‍ നേടി അലി ദെയ്‌ക്കൊപ്പം റെക്കോഡ് പങ്കിട്ട റോണോയുടെ മികവില്‍ തന്നെയാണ് പോര്‍ച്ചുഗല്‍ ഇത്തവണയും പ്രീക്വാര്‍ട്ടറില്‍ കടന്നത്. മരണഗ്രൂപ്പില്‍ നിന്ന് കഷ്ടിച്ചാണ് അവര്‍ രക്ഷപ്പെട്ടത്. മല്‍സരം ശേഷം റൊണാള്‍ഡോ വികാരഭരിധനായിരുന്നു. വമ്പന്‍ ടൂര്‍ണമെന്റുകളില്‍ കാലിടറുമ്പോഴുള്ള റോണോയുടം സങ്കടവും ദേഷ്യവും ഇന്നും ഉണ്ടായിരുന്നു.ആം ബാന്റ് വലിച്ചെറിഞ്ഞാണ് താരം ഗ്രൗണ്ടില്‍ ഇരുന്നും കടന്നും കരഞ്ഞത്. റെക്കോഡുകളുടെ തോഴന്‍ 36കാരനായ ക്രിസ്റ്റിയാനോ റൊണാള്‍ഡോ അടുത്ത യൂറോയില്‍ കളിക്കുമോ എന്നതിന് മറുപടി കാലം സാക്ഷി.