യൂറോ കപ്പ് ; ഷൂട്ടൗട്ടില്‍ സ്‌പെയിനിനെ വീഴ്ത്തി ഇറ്റലി ഫൈനലില്‍
ഷൂട്ടൗട്ടില്‍ 4-2നാണ് മാന്‍സിനിയുടെ ടീമിന്റെ ജയം.
ലണ്ടന്‍: യൂറോ കപ്പിലെ ആവേശകരമായ സെമിയില്‍ മുന്‍ ചാംപ്യന്‍മാരായ സ്‌പെയിനിനെ വീഴ്ത്തി ഇറ്റലി കലാശക്കളിക്ക് യോഗ്യത നേടി.ഷൂട്ടൗട്ടില്‍ 4-2നാണ് മാന്‍സിനിയുടെ ടീമിന്റെ ജയം.നിശ്ചിത സമയത്തും അധികസമയത്തും സ്‌കോര്‍ 1-1 എന്ന നിലയിലായിരുന്നു. സ്‌പെയിനിന്റെ ഓല്‍മോ, മൊറാറ്റ എന്നിവരുടെ പെനാല്‍റ്റിയാണ് പാഴായത്.ജെറാഡ്, തിയാഗോ എന്നിവരാണ് സ്‌പെയിനിനായി വലകുലിക്കിയത്. ഗോളി ഡൊണാറുമയുടെ തകര്‍പ്പന്‍ സേവുകളാണ് ഇറ്റലിയെ തോല്‍വിയില്‍ നിന്ന് രക്ഷിച്ചത്.
ഇറ്റലിയ്ക്കായി ബെലോറ്റി, ബൊനൂച്ചി, ബെര്‍ണാഡെഷി, ജോര്‍ജ്ജീഞ്ഞോ എന്നിവരാണ് പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചത്. ലൊക്കാറ്റെലിയുടെ പെനാല്‍റ്റി പാഴായിരുന്നു. മല്‍സരത്തില്‍ സ്‌പെയിനിനായിരുന്നു ആധിപത്യം. എന്നാല്‍ അവസരങ്ങള്‍ ലക്ഷ്യത്തിലെത്തിക്കുന്നതില്‍ അവര്‍ പരാജയപ്പെടുകയായിരുന്നു. എക്‌സ്ട്രാടൈമിലും സ്‌പെയിന്‍ ഇറ്റിലക്ക് മേല്‍ ആധിപത്യം നേടി. എന്നാല്‍ ഈ യൂറോയിലെ പതിവ് ഭാഗ്യം ഇത്തവണയും ഇറ്റലിക്കൊപ്പമായിരുന്നു. 60ാം മിനിറ്റില്‍ സിറോ ഇമ്മൊബിലെയുടെ അസിസ്റ്റില്‍ ചീസയാണ് ഇറ്റലിക്ക് ലീഡ് നല്‍കിയത്. എന്നാല്‍ 20മിനിറ്റിനുള്ളില്‍ ഓല്‍മയുടെ അസിസ്റ്റില്‍ നിന്ന് മൊറാറ്റ സ്‌പെയിനിന്റെ സമനില ഗോള്‍ നേടി. നിരവധി അവസരങ്ങള്‍ സൃഷ്ടിച്ച സ്‌പെയിനിന് ഫിനിഷിങിലെ അപകാതകളാണ് തിരിച്ചടിയായത്. ഫൈനലില്‍ ഇന്ന് നടക്കുന്ന ഇംഗ്ലണ്ട്-ഡെന്‍മാര്‍ക്ക് മല്‍സരത്തിലെ വിജയികളെ ഇറ്റലി നേരിടും.