യൂറോ; ഡെന്മാര്ക്കിന്റെ എറിക്സണ് കുഴഞ്ഞുവീണു; മല്‍സരം ഉപേക്ഷിച്ചു
മല്‍സരത്തിന്റെ ഒന്നാം പകുതി അവസാനിക്കാന്‍ മിനിറ്റുകള്‍ ശേഷിക്കെയാണ് എറിക്സണ് കുഴഞ്ഞുവീണത്.
കോപ്പന്‍ഹേഗന്‍: യൂറോ കപ്പില്‍ ഇന്ന് നടക്കേണ്ട രണ്ടാം മല്‍സരം ഉപേക്ഷിച്ചു. ഡെന്മാര്ക്കിന്റെ ഇന്റര്മിലാന് താരം ക്രിസ്റ്റ്യന്‍ എറിക്സണ് മല്‍സരത്തിനിടെ കുഴഞ്ഞുവീണതിനെ തുടര്‍ന്നാണ് ഫിന്‍ലാന്റിനെതിരായ മല്‍സരം ഉപേക്ഷിച്ചത്. മല്‍സരത്തിന്റെ ഒന്നാം പകുതി അവസാനിക്കാന്‍ മിനിറ്റുകള്‍ ശേഷിക്കെയാണ് എറിക്സണ് കുഴഞ്ഞുവീണത്.
താരം കുഴഞ്ഞുവീണത് പെട്ടെന്ന് താരങ്ങളുടെ ശ്രദ്ധയില്പ്പെട്ടിലായിരുന്നു.തുടര്‍ന്ന് മെഡിക്കല്‍ സംഘം എത്തി എറിക്സണെ പരിശോധിക്കുകയായിരുന്നു. എന്നാല്‍ എറിക്സണ് പൂര്‍വ്വ സ്ഥിതിയിലായില്ല. തുടര്‍ന്ന് കൂടുതല്‍ മെഡിക്കല്‍ സംഘം ഗ്രൗണ്ടില്‍ എത്തി രക്ഷാപ്രവര്‍ത്തനം തുടരുകയായിരുന്നു. പിന്നീട് അദ്ദേഹത്തെ സ്ട്രെച്ചറില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് മല്‍സരം ഉപേക്ഷിക്കാന്‍ തീരുമാനമാവുകയായിരുന്നു. മുന്‍ ടോട്ടന്‍ഹാം താരമായ എറിക്സണ് നിലവില്‍ ഇന്റര്മിലാനായാണ് കളിക്കുന്നത്. 29 കാരനായ എറിക്സണ് ഡെന്മാര്ക്ക് നിരയിലെ ഏറ്റവും മികച്ച താരമാണ്.