യൂറോ; ഹോളണ്ടിന് തകര്‍പ്പന്‍ ജയം, ജര്‍മ്മനി വിജയവഴിയില്‍

ഗ്രൂപ്പ് സിയിലെ മറ്റൊരു മല്‍സരത്തില്‍ ജര്‍മ്മനി നോര്‍ത്തേണ്‍ അയര്‍ലന്റിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചു. ഗ്രൂപ്പില്‍ ജര്‍മ്മനിയാണ് ഒന്നാം സ്ഥാനത്ത് തുടരന്നത്.

Update: 2019-09-10 04:54 GMT

റ്റാലിന്‍: യൂറോ 2020 യോഗ്യതാ മല്‍സരത്തില്‍ ഓറഞ്ച് പടയക്കു തകര്‍പ്പന്‍ ജയം. ഗ്രൂപ്പ് സിയില്‍ നടന്ന മല്‍സരത്തില്‍ എസ്‌റ്റോണിയയെ എതിരില്ലാത്ത നാല് ഗോളിനാണ് ഹോളണ്ട് തോല്‍പ്പിച്ചത്. റയാം ബാബെല്‍ ഇരട്ട ഗോള്‍ നേടി. മെംഫിസ് ഡിപാ, വിജനല്‍ഡാം എന്നിവരും ഹോളണ്ടിനായി സ്‌കോര്‍ ചെയ്തു. കഴിഞ്ഞ മല്‍സരത്തില്‍ ഹോളണ്ട് ജര്‍മ്മനിയെ തോല്‍പ്പിച്ചിരുന്നു. പോയിന്റ് നിലയില്‍ ഹോളണ്ട് മൂന്നാം സ്ഥാനത്താണ്.

ഗ്രൂപ്പ് സിയിലെ മറ്റൊരു മല്‍സരത്തില്‍ ജര്‍മ്മനി നോര്‍ത്തേണ്‍ അയര്‍ലന്റിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചു. ഗ്രൂപ്പില്‍ ജര്‍മ്മനിയാണ് ഒന്നാം സ്ഥാനത്ത് തുടരന്നത്. നോര്‍ത്തേണ്‍ അയര്‍ലന്റ് രണ്ടാമതും. ഗ്രൂപ്പ് ഐയില്‍ നടന്ന മല്‍സരത്തില്‍ ബെല്‍ജിയം സ്‌കോട്ട്‌ലന്റിനെ ഏകപക്ഷീയമായ നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ഗ്രൂപ്പില്‍ ഒന്നാമതായി തുടരുന്നു.

റൊമേലു ലൂക്കാക്കു, വെര്‍മേലിന്‍, ആല്‍ഡര്‍വെറല്‍ഡ്, ഡി ബ്രൂണി എന്നിവരാണ് ബെല്‍ജിയത്തിനായി വലകുലിക്കിയത്. ഇതേ ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ റഷ്യ എതില്ലാത്ത ഒരു ഗോളിന് കസാഖിസ്താനെ തോല്‍പ്പിച്ചു. മറ്റ് മല്‍സരങ്ങളില്‍ ക്രൊയേഷ്യ അസര്‍ബജെനെ 11 സമനിലയില്‍ കുരുക്കി.

Tags:    

Similar News