യൂറോ കപ്പ് അടുത്തവര്‍ഷത്തേക്ക് മാറ്റിയേക്കും; ലീഗ് ഫുട്‌ബോളുകള്‍ പൂര്‍ത്തിയാക്കും

Update: 2020-03-15 11:06 GMT

ലിസ്ബണ്‍: ഈ വര്‍ഷം ജൂണില്‍ നടക്കേണ്ട യൂറോ കപ്പ് ഫുട്‌ബോള്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മാറ്റിവയ്ക്കാന്‍ സാധ്യത. ഡിസംബറിലേക്കോ അടുത്തവര്‍ഷത്തേക്കോ മാറ്റാനാണ് ആലോചന. ഇതുസംബന്ധിച്ച് ഫിഫയും യുവേഫയും വീഡോയോ കോള്‍ മുഖാന്തര ചര്‍ച്ച നടത്തുകയാണ്. അന്തിമ തീരുമാനം രണ്ട് ദിവസത്തിനുള്ള യുവേഫ പ്രഖ്യാപിക്കും. യൂറോ കപ്പിന് മുമ്പായി യൂറോപിലെ ലീഗ് ഫുട്‌ബോളുകള്‍ അവസാനിപ്പിക്കേണ്ടതുണ്ട്. നിലവില്‍ എല്ലാ ലീഗുകളും മാറ്റിവച്ചിരിക്കുകയാണ്. ചാംപ്യന്‍സ് ലീഗും യൂറോപ്പാ ലീഗുമടക്കം എല്ലാ ലീഗ് ഫുട്‌ബോളുകളും ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള മാസങ്ങളില്‍ നടത്തി തീര്‍ക്കാനാണ് യുവേഫയുടെ തീരുമാനം. യൂറോ കപ്പ് അടുത്ത വര്‍ഷത്തേക്ക് മാറ്റുന്ന പക്ഷം 2021ല്‍ നടക്കേണ്ട ക്ലബ്ബ് ലോകകപ്പ് ഷെഡ്യൂളിനെ ബാധിക്കും. നിലവില്‍ ഒരു ലീഗും ഉപേക്ഷിക്കില്ലെന്നും കാലതാമസം വന്നാലും എല്ലാ ചാംപ്യന്‍ഷിപ്പുകളും നടത്താമെന്നുമാണ് യുവേഫയുടെ വിലയിരുത്തല്‍.   

Tags:    

Similar News