വരുന്നു ചാംപ്യന്‍സ് ലീഗ് പുതിയ ഫോര്‍മാറ്റില്‍
ചാംപ്യന്‍സ് ലീഗില്‍ പങ്കെടുക്കുന്ന ക്ലബ്ബുകളുടെ എണ്ണം 32ല്‍ നിന്ന് 36 ആവും.
ലണ്ടന്‍: ലോക ക്ലബ്ബ് ഫുട്‌ബോളിന് ഭീഷണിയായി വരുന്ന യൂറോപ്പ്യന്‍ സൂപ്പര്‍ ലീഗ് പ്രഖ്യാപനം വന്നതോടെ ചാംപ്യന്‍സ് ലീഗിന്റെ ഫോര്‍മാറ്റ് മാറ്റാനൊരുങ്ങി യുവേഫ. 2024-25 മുതല്‍ ചാംപ്യന്‍സ് ലീഗ് പുതിയ ഫോര്‍മാറ്റിലാവും തുടരുക. ഇതോടെ ചാംപ്യന്‍സ് ലീഗില്‍ പങ്കെടുക്കുന്ന ക്ലബ്ബുകളുടെ എണ്ണം 32ല്‍ നിന്ന് 36 ആവും. ഗ്രൂപ്പ് സ്റ്റേജ് മല്‍സരങ്ങള്‍ ഒഴിവാക്കി എല്ലാ ടീമുകളെയും ഉള്‍പ്പെടുത്തി ഒരൊറ്റ സ്റ്റേജായി മല്‍സരം നടത്തും. എല്ലാ ടീമും 10 എതിര്‍ ടീമുമായി മല്‍സരിക്കും. ആദ്യ ഘട്ടത്തില്‍ അഞ്ച് ഹോം മല്‍സരങ്ങളും അഞ്ച് എവേ മല്‍സരങ്ങളുമാണ് ഉണ്ടാവുക.