വെംബ്ലിയില്‍ തീക്കളി; എന്റിക്വയുടെ സ്‌പെയിനും മാന്‍സിനിയുടെ ഇറ്റലിയും നേര്‍ക്കുനേര്‍
വെംബ്ലിയില്‍ രാത്രി 12.30നാണ് മല്‍സരം.
വെംബ്ലി: യൂറോ കപ്പ് സെമിഫൈനല്‍ മല്‍സരങ്ങള്‍ക്ക് ഇന്ന് തുടക്കമാവുന്നു. ആദ്യ സെമിയില്‍ അപരാജിത കുതിപ്പ് തുടരുന്ന റോബര്‍ട്ടോ മാന്‍സിനിയുടെ ഇറ്റലിയും ലൂയി എന്റികയുടെ സ്‌പെയിനുമാണ്. വെംബ്ലിയില്‍ രാത്രി 12.30നാണ് മല്‍സരം. 32 മല്‍സരങ്ങളില്‍ തോല്‍വിയറിയാതെ കുതിക്കുന്ന ഇറ്റലിയെ സ്‌പെയിന്‍ തടയിടമോ എന്ന കണ്ടറിയാം. യൂറോയില്‍ മൂന്നാം കിരീടം ലക്ഷ്യമിട്ടാണ് സ്‌പെയിന്‍ ഇറങ്ങുന്നത്. 1968ലാണ് ഇറ്റലി ആദ്യമായും അവസാനമായും യൂറോ കപ്പ് നേടിയത്. ഇത്തവണ അപരാജിത ഫോമിലുള്ള ഇറ്റലിക്ക് സ്‌പെയിന്‍ വലിയ ഭീഷണി ഉയര്‍ത്തില്ല. മുമ്പ് പ്രതിരോധത്തില്‍ മുന്നിലുള്ള ഇറ്റലി ഇപ്പോള്‍ ആക്രമണത്തിലും ഏറെ മുന്നിലാണ്. ഈ യൂറോയില്‍ രണ്ട് തവണ മാത്രമാണ് ഇറ്റലി ഗോള്‍ വഴങ്ങിയത്. എതിരാളികളുടെ വലയിലേക്ക് അടിച്ചത് 11 തവണയും.
വലിയ സാധ്യത കല്‍പ്പിക്കാത്ത സ്‌പെയിന്‍ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മല്‍സരത്തിലാണ് ഫോമിലേക്കുയര്‍ന്നത്. പ്രീക്വാര്‍ട്ടറിലും ക്വാര്‍ട്ടറിലും മികച്ച കളിയുമായാണ് അവര്‍ തിരിച്ചുവന്നത്. അടുത്തകാലത്തെ കണക്കുകളില്‍ സ്‌പെയിനിനാണ് ആധിപത്യം.