ഷൂട്ടൗട്ട് ദുരന്തം; യൂറോയിലെ സ്വിസ് അക്കൗണ്ട് പൂട്ടി സ്‌പെയിന്‍ സെമിയില്‍
നിശ്ചിത സമയത്ത് 1-1 സമനിലയില്‍ മല്‍സരം പിരിയുകയായിരുന്നു.
സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്; കൈയ്യെത്തും ദൂരത്ത് യൂറോ സെമി ബര്‍ത്ത് നഷ്ടമായി സ്വിറ്റ്‌സര്‍ലാന്റ്.ക്വാര്‍ട്ടറില്‍ സ്‌പെയിനിനെ അവസാനം വരെ തടഞ്ഞുനിര്‍ത്തിയാണ് സ്വിറ്റ്‌സര്‍ലാന്റ് തോല്‍വി വഴങ്ങിയത്. പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയ മല്‍സരത്തില്‍ 3-1നാണ് സ്‌പെയിനിന്റെ ജയം. നിശ്ചിത സമയത്ത് 1-1 സമനിലയില്‍ മല്‍സരം പിരിയുകയായിരുന്നു.
സ്വിസ് ഗോളി സൊമറിന്റെ മികവിലാണ് സ്വിസ് അവസാനം വരെ പോരാടിയത്. 77ാം മിനിറ്റില്‍ ഫ്രൂലര്‍ ചുവപ്പ് കാര്‍ഡ് കണ്ടതും സ്വിസിന് തിരിച്ചടിയായി. 10 പേരുമായി അവര്‍ അവസാനം വരെ പൊരുതിയാണ് അവര്‍ തോല്‍വി വഴങ്ങിയത്. എട്ടാം മിനിറ്റില്‍ സാക്കറിയയുടെ സെല്‍ഫ് ഗോളാണ് സ്‌പെയിനിന് ലീഡ് നല്‍കിയത്. 68ാം മിനിറ്റില്‍ ഷാഖിരിയിലൂടെ സ്വിസ് സമനില പിടിക്കുകയായിരുന്നു. തുടര്‍ന്ന് എക്‌സ്ട്രാടൈമിലും ഗോളൊന്നും പിറന്നില്ല. ഡാനി ഓല്‍മോ, ജെറാര്‍ഡ് മൊറേനോ, മിഖേല്‍ ഒയാര്‍സബാര്‍ എന്നിവരാണ് ഷൂട്ടൗട്ടില്‍ സ്‌പെയിനിനായി സ്‌കോര്‍ ചെയ്തത്. സ്വിസിനായി മരിയോ ഗാവ്രനോവിച്ച് മാത്രമാണ് ലക്ഷ്യം കണ്ടത്. ഗോളി ഉനെ സിമോണാണ് സ്‌പെയിനിന്റെ രക്ഷകനായത്.