യൂറോ സെമി ബര്‍ത്തിനായി സ്‌പെയിന്‍ സ്വിസിനെതിരേ ; ക്യാപ്റ്റന്‍ ഷാക്ക പുറത്ത്

ഇത്തവണ രണ്ട് തവണ അഞ്ച് ഗോള്‍ നേടിയ ടീമെന്ന നേട്ടവും സ്‌പെയിനിന്റെ പേരിലാണ്.

Update: 2021-07-02 08:31 GMT


സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: യൂറോ കപ്പിലെ ആദ്യ ക്വാര്‍ട്ടറില്‍ സ്‌പെയിന്‍ സ്വിറ്റ്‌സര്‍ലാന്റിനെതിരേ. രാത്രി 9.30ന് നടക്കുന്ന മല്‍സരം സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലാണ്. യൂറോ കപ്പിലെ പ്രകടനത്തെ വിലയിരുത്തുമ്പോള്‍ ഇരുടീമും ഒപ്പത്തിനൊപ്പമാണ്. ഇരുവരും ആദ്യമായാണ് ഏറ്റുമുട്ടുന്നത്. കിരീട സാധ്യത കല്‍പ്പിച്ച ലോക ചാംപ്യന്‍മാരായ ഫ്രാന്‍സിനെ വീഴ്ത്തിയാണ് സ്വിസ് വരുന്നത്. തുടക്കം മോശമാക്കിയെങ്കിലും പിന്നീട് വന്‍ ഫോമിലേക്കാണ് സ്‌പെയിന്‍ തിരിച്ചുവന്നത്. കരുത്തരായ ക്രൊയേഷ്യയെ ഗോള്‍ മഴയില്‍ മുക്കിയവരാണ് സ്‌പെയിന്‍. ഇത്തവണ രണ്ട് തവണ അഞ്ച് ഗോള്‍ നേടിയ ടീമെന്ന നേട്ടവും സ്‌പെയിനിന്റെ പേരിലാണ്.


സസ്‌പെന്‍ഷനിലായ സ്വിസ് ക്യാപ്റ്റന്‍ ഷാക്ക ഇന്നിറങ്ങില്ല. ഷഖീര, സെഫറോവിച്ച് എന്നിവരാണ് സ്വിസിന്റെ ഇന്നത്തെ പ്രതീക്ഷ.സ്വിസ് ടീമിന്റെ ഏഴ് പേര്‍ ഓരോ മഞ്ഞകാര്‍ഡുമായി സസ്‌പെന്‍ഷന്‍ ഭീഷണിയിലാണ്. ഇരു ടീമും 23 തവണ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ 16 തവണ സ്‌പെയിന്‍ ജയിച്ചിരുന്നു. അഞ്ച് മല്‍സരം സമനിലയില്‍ പിരിഞ്ഞു.




Tags:    

Similar News