യൂറോ സെമിയിലേക്ക് കുതിക്കാന്‍ സൗത്ത് ഗേറ്റിന്റെ ഇംഗ്ലണ്ടും ഷെവ്‌ചെങ്കോയുടെ ഉക്രെയ്‌നും

റോമില്‍ നടക്കുന്ന മല്‍സരം രാത്രി 12.30നാണ്.

Update: 2021-07-03 06:14 GMT


റോം: യൂറോ ക്വാര്‍ട്ടറില്‍ സൗത്ത് ഗേറ്റിന്റെ ശക്തരായ ഇംഗ്ലണ്ടും ഇത്തിരി കുഞ്ഞന്‍മാരായി വന്ന് വന്‍ ഫോമിലെത്തിയ ഷെവ്‌ചെങ്കോയുടെ ഉക്രെയ്‌നും ഇന്ന് നേര്‍ക്കുനേര്‍ വരുന്നു. റോമില്‍ നടക്കുന്ന മല്‍സരം രാത്രി 12.30നാണ്. ആദ്യമായാണ് ഉക്രെയ്ന്‍ യൂറോ കപ്പ് ക്വാര്‍ട്ടറില്‍ എത്തുന്നത്. കരുത്തരായ ജര്‍മ്മനിയെ വീഴ്ത്തിയാണ് ഹാരി കെയ്‌നും കൂട്ടരും വരുന്നത്. സ്റ്റെര്‍ലിങ്, ഗ്രീലിഷ്, ഹാരി മഗ്വയര്‍,മേസണ്‍ മൗണ്ട്, ചില്‍വില്‍ എന്നിവര്‍ ആദ്യ ഇലവനില്‍ തന്നെ സ്ഥാനം പിടിച്ചേക്കും.

ഇംഗ്ലണ്ടിന്റെ ചിരവൈരികളാണ് ഉക്രെയ്ന്‍ എന്നുള്ളതിനാല്‍ മല്‍സരം തീപ്പാറും. കഴിഞ്ഞ നാല് മല്‍സരങ്ങളില്‍ ഗോള്‍ വഴങ്ങാത്തതും ഇംഗ്ലണ്ടിന് ആധിപത്യം നല്‍കുന്നു. സ്വീഡനെ തോല്‍പ്പിച്ചെത്തുന്ന ഉക്രെയ്‌ന് ഇംഗ്ലണ്ടിനെ അട്ടിമറിക്കാനുള്ള കരുത്തുണ്ടെന്നാണ് മുന്‍ താരവും കോച്ചുമായ ഷെവ്‌ചെങ്കോ പറയുന്നത്.ഉക്രെയ്‌ന്റെ നിരവധി താരങ്ങള്‍ പരിക്കിന്റെ പിടിയിലാണ്. വെംബ്ലിയില്‍ തങ്ങളുടെ ആദ്യ യൂറോ കിരീടം സ്വപ്‌നം കാണുന്ന ഇംഗ്ലണ്ടിന് വന്‍ ജയം തന്നെയാണ് ലക്ഷ്യം.




Tags:    

Similar News