യൂറോ കപ്പ്; പ്രീക്വാര്‍ട്ടറിന് ഇന്ന് തുടക്കം; ഇറ്റലിക്ക് ഓസ്ട്രിയന്‍ കടമ്പ
ഒരു മല്‍സരം പോലും തോല്‍ക്കാതെയും ഒരു ഗോള്‍ വഴങ്ങാതെയുമാണ് മുന്‍ ലോക ചാംപ്യന്‍മാരായ ഇറ്റലി വരുന്നത്.
വെംബ്ലി: രണ്ട് ദിവസത്തെ അവധിക്ക് ശേഷം വീണ്ടും യൂറോ ആരവം. ഇന്ന് മുതല്‍ പ്രീക്വാര്‍ട്ടര്‍ മല്‍സരങ്ങള്‍ക്കാണ് യൂറോപ്പ് വേദിയാവുന്നത്. ആദ്യ മല്‍സരത്തില്‍ വെയ്ല്‍സ് ഡെന്‍മാര്‍ക്കിനെ നേരിടും. ഗ്രൂപ്പ് ചാംപ്യന്‍മാരായ ഇറ്റലി രണ്ടാം പ്രീക്വാര്‍ട്ടറില്‍ ഏറ്റുമുട്ടുന്നത് ഓസ്ട്രിയയുമായാണ്. ആദ്യമല്‍സരം രാത്രി 9.30ന് ആംസ്റ്റര്‍ഡാമില്‍ വച്ചും രണ്ടാം മല്‍സരം വെംബ്ലിയില്‍ 12.30നുമാണ് നടക്കുക.
ഒരു മല്‍സരം പോലും തോല്‍ക്കാതെയും ഒരു ഗോള്‍ വഴങ്ങാതെയുമാണ് മുന്‍ ലോക ചാംപ്യന്‍മാരായ ഇറ്റലി വരുന്നത്. ഗ്രൂപ്പ് സിയില്‍ രണ്ടാം സ്ഥാനക്കാരായി ഫിനിഷ് ചെയ്തവരാണ് ഓസ്ട്രിയ. രണ്ട് ജയവും ഒരു തോല്‍വിയുമാണ് ഗ്രൂപ്പ് ഘട്ടത്തിലെ അവരുടെ സമ്പാദ്യം.
അവസാന 30 മല്‍സരങ്ങളില്‍ തോല്‍വിയറിയാതെയാണ് മാന്‍സിനിയുടെ പടയുടെ കുതിപ്പ്. കില്ലിനി, ഫ്‌ളോറന്‍സി എന്നിവര്‍ പരിക്കിനെ തുടര്‍ന്ന് ഇന്നിറങ്ങില്ല.ചരിത്രത്തില്‍ ആദ്യമായി പ്രീക്വാര്‍ട്ടറില്‍ കടന്ന ഓസ്ട്രിയ അട്ടിമറി വീരന്‍മാരല്ല. ഇരുവരും ആദ്യമായാണ് നേരില്‍ വരുന്നത്.
തുല്യശക്തികളായ വെയ്ല്‍സും ഡെന്‍മാര്‍ക്കും നേരില്‍ വരുന്ന രണ്ടാം മല്‍സരം ആവേശം നിറഞ്ഞതാവും. ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായണ് വെയ്ല്‍സ് വരുന്നത്.അവസാന മല്‍സരത്തിലെ വമ്പന്‍ ജയത്തിന്റെ ചുവടുപിടിച്ചാണ് ഡെന്‍മാര്‍ക്ക് എത്തുന്നത്.വെയ്ല്‍സിനെ വീഴ്ത്താനുള്ള കരുത്ത് ഡെന്‍മാര്‍ക്കിനുണ്ട്.