യൂറോപ്പാ ലീഗില്‍ ആഴ്‌സണലിനും ലെസ്റ്ററിനും ജയം

എ സി മിലാനെ ലിലെ മൂന്ന് ഗോളിനും തോല്‍പ്പിച്ചു.

Update: 2020-11-06 10:17 GMT


ലണ്ടന്‍: യൂറോപ്പാ ലീഗില്‍ ആഴ്‌സണല്‍, ലെസ്റ്റര്‍ സിറ്റി, ടോട്ടന്‍ഹാം എന്നിവര്‍ക്ക് ജയം. ബള്‍ഗേറിയന്‍ ക്ലബ്ബ് ലൂഡോഗോററ്റ്‌സിനെതിരേ 3-1ന്റെ ജയമാണ് ടോട്ടന്‍ഹാം നേടിയത്. കെയ്ന്‍, ലൂക്കാസ് മോറാ, സെല്‍സോ എന്നിവരാണ് സ്പര്‍സിനായി സ്‌കോര്‍ ചെയ്തത്. കെയ്‌നിന്റെ സ്പര്‍സിനായുള്ള 200ാം ഗോള്‍ നേട്ടമായിരുന്നു ഇത്. മോള്‍ഡിനെതിരേ 4-1ന്റെ ജയമാണ് ആഴ്‌സണല്‍ നേടിയത്. ആഴ്‌സണലിന്റെ രണ്ട് ഗോളും മോള്‍ഡിന്റെ സെല്‍ഫ് ഗോളായിരുന്നു. അല്‍കമറിനെതിരേ 1-0ത്തിന്റെ ജയമാണ് റയല്‍ സോസിഡാഡ് നേടിയത്. ബെന്‍ഫിക്കയെ റേഞ്ചേഴ്‌സ് 3-3ന് സമനിലയില്‍ പിടിച്ചു. ബയേണ്‍ ലെവര്‍കൂസന്‍ ഹാപോളിനെതിരേ 4-2ന്റെ ജയം നേടി. എ സി മിലാനെ ലിലെ മൂന്ന് ഗോളിനും തോല്‍പ്പിച്ചു.









Tags:    

Similar News