യൂറോപ്പാ ലീഗ്: കിരീടം സെവിയ്യക്ക്
ഇന്റര്‍മിലാനെ ഫൈനലില്‍ 3-2ന് തോല്‍പ്പിച്ചാണ് സ്പാനിഷ് ക്ലബ്ബ് സെവിയ്യ കിരീടത്തില്‍ മുത്തമിട്ടത്.
ബെര്‍ലിന്‍: യൂറോപ്പിലെ ഏറ്റവും വലിയ രണ്ടാം ചാംപ്യന്‍ഷിപ്പിലെ രാജാക്കന്‍മാര്‍ ഞങ്ങളാണെന്ന സെവിയ്യ ആറാം തവണയും തെളിയിച്ചു. ഇന്റര്‍മിലാനെ ഫൈനലില്‍ 3-2ന് തോല്‍പ്പിച്ചാണ് സ്പാനിഷ് ക്ലബ്ബ് സെവിയ്യ കിരീടത്തില്‍ മുത്തമിട്ടത്. പുതിയ സീസണില്‍ ബാഴ്സ ടീമിലെത്തിക്കാന്‍ ശ്രമിക്കുന്ന ഡി ജോങിന്റെ ഇരട്ട ഗോള്‍ മികവാണ് സെവിയ്യക്ക് ജയമൊരുക്കിയത്. 12ാം മിനിറ്റിലും 33ാം മിനിറ്റിലുമാണ് ഡി ജോങിന്റെ ഗോളുകള്‍.
മല്‍സരത്തില്‍ ഇന്റര്‍മിലാനാണ് ആദ്യ ലീഡെടുത്തത്. അഞ്ചാം മിനിറ്റിലെ പെനാല്‍റ്റിയിലൂടെയായിരുന്നു ഈ ഗോള്‍. തുടര്‍ന്നായിരുന്നു ഡീ ജോങിന്റെ രണ്ട് ഗോളുകള്‍. എന്നാല്‍ 35ാം മിനിറ്റില്‍ ഗോഡിനിലൂടെ ഇന്റര്‍തിരിച്ചടിച്ചു. തുടര്‍ന്ന് സെവിയ്യയുടെ മികച്ച പ്രകടനമാണ് കാണാന്‍ കഴിഞ്ഞത്. ഒടുവില്‍ 74ാം മിനിറ്റില്‍ ഡിയാഗോ കാര്‍ലോസാണ് സെവിയ്യയെ മുന്നിലെത്തിച്ചത്. ഇന്‍ര്‍ സ്ട്രൈക്കര്‍ ലൂക്കാക്കു ഈ ഗോളില്‍ പങ്കുവഹിച്ചതും ഇന്ററിന് തിരിച്ചടിയായി. തുടര്‍ന്ന് ഒരു ഗോളിനുള്ള ഇന്ററിന്റെ പരിശ്രമവും പാഴായി. ഒമ്പത് വര്‍ഷമായി ഒരു കിരീടത്തിന് വേണ്ടിയുള്ള ഇന്ററിന്റെ കാത്തിരിപ്പ് തുടരും.