പ്രീമിയര്‍ ലീഗില്‍ എവര്‍ട്ടണും ലിവര്‍പൂളും നേര്‍ക്കുനേര്‍
ആഴ്‌സണല്‍ മാഞ്ച്‌സറ്റര്‍ സിറ്റിയെ നേരിടും.
ആന്‍ഫീല്‍ഡ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് വമ്പന്‍ പോരാട്ടങ്ങള്‍. ആദ്യ മല്‍സരത്തില്‍ ഒന്നാം സ്ഥാനക്കാരായ എവര്‍ട്ടണ്‍ ലിവര്‍പൂളിനെ നേരിടും. കളിച്ച നാല് മല്‍സരങ്ങളും ജയിച്ചാണ് എവര്‍ട്ടണ്‍ന്റെ വരവ്. ലിവര്‍പൂളാവട്ടെ കഴിഞ്ഞ മല്‍സരത്തില്‍ ആസ്റ്റണ്‍ വില്ലയുടെ വന്‍ പരാജയമാണ് നേരിട്ടത്. മറ്റൊരു മല്‍സരത്തില്‍ ചെല്‍സി സതാംപടണിനെ നേരിടും. ആറാം സ്ഥാനത്തുള്ള ചെല്‍സിയും ഇന്ന് ഫോം വീണ്ടെടുക്കേണ്ടതുണ്ട്. മറ്റൊരു മല്‍സരത്തില്‍ മികച്ച ഫോമിലുള്ള ആഴ്‌സണല്‍ മാഞ്ച്‌സറ്റര്‍ സിറ്റിയെ നേരിടും. ആഴ്‌സണല്‍ ലീഗില്‍ നാലാം സ്ഥാനത്തും സിറ്റി 14ാം സ്ഥാനത്താണ്. ഗ്വാര്‍ഡിയോളയുടെ ടീമിന്റെ ഈ സീസണിലെ പ്രകടനം മോശമാണ്. ഇന്നത്തെ മല്‍സരത്തോടെ ഫോം വീണ്ടെടുക്കുമെന്നാണ് ഗ്വാര്‍ഡിയോളയുടെ പ്രവചനം. ലീഗില്‍ ഏറ്റവും മോശം ഫോം തുടരുന്ന മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ഇന്ന് നിര്‍ണ്ണായകമാണ്. യുനൈറ്റഡിന്റെ എതിരാളികള്‍ ഒമ്പതാം സ്ഥാനക്കാരായ ന്യൂകാസില്‍ യുനൈറ്റഡാണ്. യുനൈറ്റഡാവട്ടെ 16ാം സ്ഥാനത്താണ്. മല്‍സരങ്ങള്‍ രാത്രി 12.30ന് തുടങ്ങും.