എറിക് ടെന്‍ ഹെഗിനൊപ്പം മാഞ്ചസ്റ്ററിലേക്ക് എത്തുന്നത് മുന്‍ കേരളാ ബ്ലാസ്റ്റേഴ്സ് കോച്ച്
2017ല്‍ ബ്ലാസ്റ്റേഴ്‌സ് കോച്ചായ സ്റ്റീവ് കോപ്പലിനെ പുറത്താക്കിയതിന് ശേഷമാണ് മ്യുളന്‍സ്റ്റീന്‍ എത്തുന്നത്.
മാഞ്ചസ്റ്റര്‍: അയാക്‌സ് കോച്ച് എറിക് ടെന്‍ ഹെഗ് മാഞ്ച്‌സറ്റര്‍ യുനൈറ്റഡിന്റെ പുതിയ കോച്ചായി എത്തുമ്പോള്‍ അദ്ദേഹത്തിന്റെ അസിസ്റ്റന്റ് കോച്ചായി വരുന്നത് മുന്‍ കേരളാ ബ്ലാസ്റ്റേഴ്സ് കോച്ച്. 2017-18 സീസണില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പരിശീലകനായ റെനെ മ്യുളന്‍സ്റ്റീനാണ് എറിക് ടെന്‍ ഹെഗിന്റെ അസിസ്റ്റന്റായി വരുന്നത്.കോച്ചിങ് സ്റ്റാഫിലെ നാല് പേരില്‍ ഒരാള്‍ മ്യുളന്‍സ്റ്റീനാവുമെന്നാണ് റിപ്പോര്‍ട്ട്. 2017ല്‍ ബ്ലാസ്റ്റേഴ്‌സ് കോച്ചായ സ്റ്റീവ് കോപ്പലിനെ പുറത്താക്കിയതിന് ശേഷമാണ് മ്യുളന്‍സ്റ്റീന്‍ എത്തുന്നത്. ഏഴ് മല്‍സരങ്ങളിലാണ് മ്യുളന്‍സ്റ്റീന്‍ ബ്ലാസ്റ്റേഴ്‌സിനെ നയിച്ചത്. ഇതില്‍ ഒരു മല്‍സരത്തിലാണ് ടീം ജയിച്ചത്. തുടര്‍ന്ന് 2018ല്‍ ഇദ്ദേഹത്തില്‍ ബ്ലാസ്റ്റേഴ്‌സ് ഒഴിവാക്കിയിരുന്നു. ഡച്ചുകാരനായ മ്യുളന്‍സ്റ്റീനെ മാഞ്ചസ്റ്ററിലേക്ക് കൊണ്ടുവരാനാണ് മുന്‍ സഹതാരമായിരുന്നു എറിക് ടെന്‍ഹെഗിന്റെ ആലോചന.