ലോകകപ്പ്; ഫ്രഞ്ച് സ്ക്വാഡില്‍ ഇടം നേടി വരാനെയും ജിറൗദും
ക്ലാസ്സിക്ക് ഫോമിലുള്ള സീനിയര്‍ താരം ഒലിവര്‍ ജിറൗഡും ടീമിനൊപ്പമുണ്ട്.
പാരിസ്: ഖത്തര്‍ ലോകകപ്പ് ഫേവററ്റുകളായ ഫ്രാന്‍സ് 25 അംഗ സ്ക്വാഡിനെ പ്രഖ്യാപിച്ചു. നിലവിലെ ചാംപ്യന്മാരായ ഫ്രാന്‍സിന്റെ സ്ക്വാഡിലെ സര്‍പ്രൈസ് താരം റാഫേല്‍ വരാനെയാണ്. യുനൈറ്റഡ് താരം നിലവില്‍ മികച്ച ഫോമിലാണ്. എ സി മിലാനൊപ്പം ക്ലാസ്സിക്ക് ഫോമിലുള്ള സീനിയര്‍ താരം ഒലിവര്‍ ജിറൗഡും ടീമിനൊപ്പമുണ്ട്. കരീം ബെന്‍സിമ, കിലിയന്‍ എംബാപ്പെ, അന്റോണിയോ ഗ്രീസ്മാന്, ഒസ്മാനെ ഡെംബലേ, കോമാന്, ക്രിസ്റ്റഫര്‍ എന്‍കുന്‍കു എന്നിവരെല്ലാം മുന്നേറ്റത്തില്‍ ഇടം പിടിച്ചു. കഴിഞ്ഞ ലോകകപ്പിലെ ഫ്രഞ്ച് സ്ക്വാഡിലെ നിറസാന്നിധ്യങ്ങളായിരുന്ന എന്‍ഗോളോ കാന്റെ, പോള്‍ പോഗ്ബെ എന്നിവര്‍ പരിക്കിനെ തുടര്‍ന്ന് എന്നിവര്‍ ടീമിന് പുറത്തായി. കിംബാപ്പെ, കൊനാട്ടെ, യൂള്‍സ് കൗണ്ടെ, ബെഞ്ചമിന്‍ പവാദ്, ഉപമെകാനോ, സാലിബ എന്നിവര്‍ പ്രതിരോധത്തിലും കാമവിംഗ, ഫൊഫാന, റാബിയോട്ട്, ഹ്യൂഗോ ലോറിസ് എന്നിവരും ടീമില്‍ ഇടം നേടിയിട്ടുണ്ട്.