എവര്‍ട്ടണ്‍ പരിശീലകനായി ഫ്രാങ്ക് ലമ്പാര്‍ഡ്
ലീഗില്‍ 15ാം സ്ഥാനത്താണ് എവര്‍ട്ടണ്‍.
ലണ്ടന്‍: ചെല്‍സിയുടെ ഇതിഹാസ താരവും മുന്‍ കോച്ചുമായ ഫ്രാങ്ക് ലമ്പാര്‍ഡ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് എവര്‍ട്ടണ്‍ന്റെ കോച്ചാവും. മുന്‍ കോച്ച് റാഫ ബെനിറ്റസിനെ ക്ലബ്ബ് നേരത്തെ പുറത്താക്കിയിരുന്നു. ഈ ഒഴിവിലേക്കാണ് ലമ്പാര്‍ഡ് വരുന്നത്. രണ്ടര വര്‍ഷത്തേക്കാണ് കരാര്‍. ലീഗില്‍ 15ാം സ്ഥാനത്താണ് എവര്‍ട്ടണ്‍. അവസാനം കളിച്ച 13 മല്‍സരങ്ങളില്‍ ടീമിന് ഒരു ജയം മാത്രമാണ് നേടാന്‍ കഴിഞ്ഞത്. തോമസ് ടുഷേലിന് പകരം ലമ്പാര്‍ഡായിരുന്നു ചെല്‍സിയെ പരിശീലിപ്പിച്ചത്. മോശം ഫോമിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ലമ്പാര്‍ഡിനെ ചെല്‍സി പുറത്താക്കുകയായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി ലമ്പാര്‍ഡ് ഒരു ക്ലബ്ബിനെയും പരിശീലിപ്പിച്ചിരുന്നില്ല.