'ഞാന്‍ കുംഭമേളയില്‍ കുളിച്ചില്ല, ചൊറി വരുത്താന്‍ താത്പര്യമില്ല, വൃത്തിയില്ലാത്ത വെള്ളമാണ്: ഫുട്‌ബോള്‍ താരം സി കെ വിനീത്

ന്യൂഡല്‍ഹി: കുംഭമേളയിലെ അനുഭവം പങ്കുവച്ച് ഫുട്‌ബോള്‍ താരം സി കെ വിനീത്. കുംഭമേള ആള്‍ക്കൂട്ടം മാത്രമാണെന്നാണ് താരത്തിന്റെ നിലപാട്. അവിടത്തെ സാഹചര്യങ്ങളെ ഫെയ്‌സ്ബുക് പോസ്റ്റില്‍ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. 'ഞാന്‍ കുംഭമേളയില്‍ കുളിച്ചില്ല, ചൊറി വരുത്താന്‍ താത്പര്യമില്ല, അത്രത്തോളം വൃത്തിയില്ലാത്ത വെള്ളമാണ്. വലിയ സംഭവമാണെന്ന് കരുതിയാണ് ഞാന്‍ പോയത്. എന്നാല്‍ അത് വലിയ സംഭവമല്ല, ആള്‍ക്കൂട്ടം മാത്രമാണ്' ബെംഗളൂരു എഫ് സി താരം സി കെ വിനീത് പറയുന്നു.
അതേ സമയം മഹാകുഭമേളയില്‍ കുളിക്കുന്ന സ്ത്രീകളുടെ വിഡിയോകള്‍ പോസ്റ്റ് ചെയ്യുകയും ഇന്റര്‍നെറ്റില്‍ വില്‍ക്കുകയും ചെയ്തതിന് രണ്ട് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്കെതിരെ യുപി പോലിസ് കേസെടുത്തു. സ്ത്രീകള്‍ സ്‌നാനം ചെയ്യുന്നതിന്റെയും വസ്ത്രം മാറുന്നതിന്റേയും വിഡിയോകളാണ് അപ്ലോഡ് ചെയ്തിരുന്നത്. ഇത്തരത്തിലുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഉത്തര്‍പ്രദേശ് പോലിസ് മേധാവി നിര്‍ദ്ദേശം നല്‍കിയിരുന്നു. സ്ത്രീകളുടെ സ്വകാര്യതയും അന്തസ്സും ഹനിക്കുന്ന വിഡിയോകള്‍ ചില പ്ലാറ്റ്‌ഫോമുകള്‍ അപ്ലോഡ് ചെയ്യുന്നതായി സോഷ്യല്‍ മീഡിയ മോണിറ്ററിംഗ് ടീം കണ്ടെത്തി. ഇതേത്തുടര്‍ന്നാണ് കോട്‌വാലി പോലിസ് സ്റ്റേഷനില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. അനുചിതമായ വീഡിയോകള്‍ പോസ്റ്റ് ചെയ്തതിന് ഒരു ഇന്‍സ്റ്റഗ്രാം അക്കൗണ്ടിനെതിരെയും കേസെടുത്തിട്ടുണ്ട്.