ഛേത്രിക്ക് ഡബിള്‍; ഇന്ത്യക്ക് ബംഗ്ലാദേശിനെതിരേ തകര്‍പ്പന്‍ ജയം

മലയാളി താരം ആഷിഖ് കുരുണിയന്റെ ക്രോസ് ഛേത്രി ഹെഡറിലൂടെ ഗോള്‍ വലയിലാക്കുകയായിരുന്നു.

Update: 2021-06-07 18:01 GMT
ഛേത്രിക്ക് ഡബിള്‍; ഇന്ത്യക്ക് ബംഗ്ലാദേശിനെതിരേ തകര്‍പ്പന്‍ ജയം


ദോഹ: സുനില്‍ ഛേത്രിയുടെ ഇരട്ട ഗോള്‍ മികവില്‍ ലോകകപ്പ് യോഗ്യത മല്‍സരത്തില്‍ ബംഗ്ലാദേശിനെതിരേ ഇന്ത്യക്ക് ജയം. യോഗ്യത റൗണ്ടിലെ ഇന്ത്യയുടെ ആദ്യ ജയമാണിത്. എതിരില്ലാത്ത രണ്ട് ഗോളിന്റെ ജയമാണ് നീലപ്പട കരസ്ഥമാക്കിയത്. നേരത്തെ ലോകകപ്പ് യോഗ്യത നഷ്ടപ്പെട്ട ഇന്ത്യക്ക് ഏഷ്യാ കപ്പ് യോഗ്യതയ്ക്കായി ഇന്ന് ജയം അനിവാര്യമായിരുന്നു.


ബംഗ്ലാദേശിനെതിരേ മല്‍സരത്തിലുടെ നീളം ഇന്ത്യന്‍ ആധിപത്യമായിരുന്നു. നിരവധി ഗോളവസരങ്ങള്‍ ഇന്ത്യ സൃഷ്ടിച്ചു. എന്നാല്‍ ഭാഗ്യം രണ്ട് ഗോളിനെ തുണച്ചുള്ളൂ. രണ്ടാം പകുതിയിലാണ് ഛേത്രിയുടെ രണ്ട് ഗോളും പിറന്നത്. ആദ്യ ഗോള്‍ 79ാം മിനിറ്റിലായിരുന്നു. മലയാളി താരം ആഷിഖ് കുരുണിയന്റെ ക്രോസ് ഛേത്രി ഹെഡറിലൂടെ ഗോള്‍ വലയിലാക്കുകയായിരുന്നു. 92ാം മിനിറ്റിലെ രണ്ടാം ഗോളിന് അസിസ്റ്റ് ഒരുക്കിയത് സുരേഷ് സിങായിരുന്നു. ജയത്തോടെ ഇന്ത്യ മൂന്നാം സ്ഥാനത്തെത്തി.




Tags:    

Similar News