ലോകകപ്പ് യോഗ്യത; ഒമാനെതിരേ ഇന്ത്യ പൊരുതിത്തോറ്റു

82ാം മിനിറ്റ് വരെ ഇന്ത്യയാണ് മുന്നിട്ട് നിന്നത്. 24ാം മിനിറ്റില്‍ ഛേത്രിയാണ് ഇന്ത്യയെ മുന്നിലെത്തിച്ചത്. മല്‍സരത്തില്‍ ഉടനീളം ഇന്ത്യ മികച്ച കളിയാണ് ഇന്ത്യ പുറത്തെടുത്തത്.

Update: 2019-09-05 16:27 GMT

ഗുവാഹത്തി: 2022 ഖത്തര്‍ ലോകകപ്പിനുള്ള രണ്ടാം ഘട്ട യോഗ്യതാ റൗണ്ടിലെ ആദ്യ മല്‍സരത്തില്‍ ഇന്ത്യ പൊരുതിത്തോറ്റു. ഗുവാഹത്തിയില്‍ നടന്ന മല്‍സരത്തില്‍ ശക്തരായ ഒമാന്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് ഇന്ത്യയെ വീഴ്ത്തിയത്. ഒരു ഗോളിന് മുന്നില്‍ നിന്ന ശേഷമാണ് ഇന്ത്യയുടെ പരാജയം.

അവസാന നിമിഷങ്ങളിലെ രണ്ട് ഗോളാണ് ഒമാന്റെ രക്ഷയ്‌ക്കെത്തിയത്. കളിയുടെ 82ാം മിനിറ്റ് വരെ ഇന്ത്യയാണ് മുന്നിട്ട് നിന്നത്. 24ാം മിനിറ്റില്‍ ഛേത്രിയാണ് ഇന്ത്യയെ മുന്നിലെത്തിച്ചത്. മല്‍സരത്തില്‍ ഉടനീളം ഇന്ത്യ മികച്ച കളിയാണ് ഇന്ത്യന്‍ താരങ്ങള്‍ പുറത്തെടുത്തത്. രണ്ടാം പകുതിയുടെ 82ാം മിനിറ്റില്‍ അല്‍ മന്ദര്‍ റാബിയ നേടിയ ഗോളിലൂടെയാണ് ഒമാന്‍ സമനില പിടിച്ചത്. ഇതോടെ പതറിപ്പോയ ഇന്ത്യന്‍ പ്രതിരോധ നിരയ്ക്ക് താളംതെറ്റി. തുടര്‍ന്ന് 90ാം മിനിറ്റിലും റാബിയ ഒമാനായി ഗോള്‍ നേടി. ജയം എന്നുറച്ച മല്‍സരമാണ് ഇന്ത്യ ഇന്ന് കൈവിട്ടത്. ഇന്ത്യയുടെ അടുത്ത മല്‍സരം റാങ്കിങില്‍ ഏറെ മുന്നിലുള്ള ഖത്തറിനെതിരേയാണ്.

Tags:    

Similar News