സീരി എയില്‍ ഇന്റര്‍ മിലാന്‍ ഒന്നില്‍; ബുണ്ടസയില്‍ ബയേണ്‍

ജര്‍മ്മന്‍ ബുണ്ടസാ ലീഗില്‍ 10 പോയിന്റിന്റെ ലീഡുമായി ബയേണ്‍ മ്യൂണിക്ക്.

Update: 2021-02-06 08:04 GMT


മിലാന്‍: ഇറ്റാലിയന്‍ സീരി എയില്‍ ഇന്റര്‍മിലാന്‍ വീണ്ടും ഒന്നില്‍ തിരിച്ചെത്തി. ഇന്ന് ഫിയൊറന്റീനയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചാണ് ഇന്റര്‍മിലാന്‍ ലീഗില്‍ ഒന്നാമതെത്തിയത്. അലക്‌സ് സാഞ്ചസ് (31), ഹക്കിമി (52) എന്നിവരാണ് ഇന്ററിനായി സ്‌കോര്‍ ചെയ്തത്. ലീഗില്‍ എ സി മിലാനാണ് രണ്ടാം സ്ഥാനത്ത്. മിലാന്‍ നാളെ നടക്കുന്ന മല്‍സരത്തില്‍ ക്രോട്ടണെ നേരിടും.


ജര്‍മ്മന്‍ ബുണ്ടസാ ലീഗില്‍ 10 പോയിന്റിന്റെ ലീഡുമായി ബയേണ്‍ മ്യൂണിക്ക്. ഹെര്‍ത്താ ബെര്‍ലിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് ബയേണ്‍ മ്യൂണിക്ക് ലീഗില്‍ ഒന്നാമത് തുടരുന്നു. മുള്ളറാണ് ബയേണിന്റെ ഏക ഗോള്‍ നേടിയത്. ജയത്തോടെ ലീഗില്‍ ബയേണിന് 10 പോയിന്റിന്റെ ലീഡായി. ബയേണിന്റെ അടുത്ത മല്‍സരം ഫിഫാ ക്ലബ്ബ് ലോകകപ്പിന്റെ സെമി ഫൈനല്‍ മല്‍സരമാണ്. സെമിയില്‍ ആഫ്രിക്കന്‍ ചാംപ്യന്‍മാരായ അല്‍ അഹ്ലി ക്ലബ്ബിനെയാണ് ബയേണ്‍ നേരിടുക.






Tags:    

Similar News