അഞ്ചടിച്ച് ലിയോ; ഗോള്‍ നേട്ടത്തില്‍ പുസ്‌കാസിനൊപ്പം
മൊക്കഥര്‍ ദഹരി(89), അലി ദെയ്(109), ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (117) എന്നിവരാണ് ഗോള്‍ നേട്ടത്തില്‍ മെസ്സിക്ക് മുന്നിലുള്ളവര്‍.
പാംപ്ലോണാ: എസ്‌റ്റോണിയക്കെതിരേ അഞ്ച് ഗോളടിച്ച് അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി.ഇന്ന് നടന്ന അന്താരാഷ്ട്ര സൗഹൃദമല്‍സരത്തിലാണ് മെസ്സിയുടെ നേട്ടം. എട്ട്, 45, 47, 71, 76 മിനിറ്റുകളിലാണ് മെസ്സിയുടെ ഗോളുകള്‍ വീണത്. ഗോമസ്, മൊലീനാ എന്നിവര്‍ താരത്തിന്റെ രണ്ട് ഗോളിന് വഴിയൊരുക്കിയപ്പോള്‍ ബാക്കിയുള്ള മൂന്ന് ഗോളുകളും പിഎസ്ജി താരത്തിന്റെ ഒറ്റയ്ക്കുള്ള മുന്നേറ്റമായിരുന്നു. എതിരില്ലാത്ത അഞ്ച് ഗോളിന്റെ ജയമാണ് ടീം നേടിയത്. അഞ്ച് ഗോള്‍ നേടിയതോടെ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ഗോള്‍ നേടിയ താരങ്ങളില്‍ മെസ്സി നാലാം സ്ഥാനത്തേക്കുയര്‍ന്നു. 84 ഗോള്‍ നേടിയ ഇതിഹാസം ഫെര്‍നെക്ക് പുസ്‌കാസിനൊപ്പമാണ് മെസ്സിയുടെ സ്ഥാനം. മൊക്കഥര്‍ ദഹരി(89), അലി ദെയ്(109), ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (117) എന്നിവരാണ് ഗോള്‍ നേട്ടത്തില്‍ മെസ്സിക്ക് മുന്നിലുള്ളവര്‍.
2012ല്‍ ചാംപ്യന്‍സ് ലീഗില്‍ ബയേണ്‍ ലെവര്‍കൂസനെതിരേ ബാഴ്‌സലോണയ്ക്കായി മെസ്സി അഞ്ച് ഗോള്‍ സ്‌കോര്‍ ചെയ്തിരുന്നു.
🏆 #SelecciónMayor #Amistoso
— Selección Argentina 🇦🇷 (@Argentina) June 5, 2022
👉 ¡Ganó Argentina! Noche increíble para Lionel Messi que anotó los cinco 🖐🏻 goles del encuentro.
⚽ @Argentina 🇦🇷 5 🆚 #Estonia 0 🇪🇪 pic.twitter.com/yosttnp8o1