ഐഎസ്എല്‍; കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ഒഡീഷയ്‌ക്കെതിരേ
ലീഗിലെ നാലാം മല്‍സരത്തിനാണ് ബ്ലാസ്റ്റേഴ്‌സ് ഇന്ന് കൊച്ചിയില്‍ ഇറങ്ങുന്നത്. കഴിഞ്ഞ രണ്ട് മല്‍സരങ്ങളിലും തോല്‍വി നേരിട്ട ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ജയം മാത്രം ലക്ഷ്യം വച്ചാണ് ഇറങ്ങുന്നത്.
കൊച്ചി: ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ഒഡീഷാ എഫ് സിയെ നേരിടും. ലീഗിലെ നാലാം മല്‍സരത്തിനാണ് ബ്ലാസ്റ്റേഴ്‌സ് ഇന്ന് കൊച്ചിയില്‍ ഇറങ്ങുന്നത്. കഴിഞ്ഞ രണ്ട് മല്‍സരങ്ങളിലും തോല്‍വി നേരിട്ട ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ജയം മാത്രം ലക്ഷ്യം വച്ചാണ് ഇറങ്ങുന്നത്.ഹൈദരാബാദ് എഫ് സിക്കെതിരേയും മുംബൈ സിറ്റിക്കുമെതിരേയാണ് കേരളം തോല്‍വി നേരിട്ടത്.
ഒഡീഷയുടെ സ്ഥിതിയാവട്ടെ കേരളത്തിന്റെ അതേ അവസ്ഥയിലാണ്. ഒരു ജയവും രണ്ട് തോല്‍വിയുമടക്കം ഒഡീഷയ്ക്കും ബ്ലാസ്‌റ്റേഴ്‌സിനെ പോലെ ലീഗില്‍ മൂന്ന് പോയിന്റാണുള്ളത്. ജിങ്കന്‍, ആര്‍ക്കസ്, സുയിവര്‍ലൂണ്‍ എന്നീ താരങ്ങള്‍ പരിക്കുമൂലം കളിക്കാത്തതും ബ്ലാസ്‌റ്റേഴ്‌സ് ടീമിന് തിരിച്ചടിയാണ്. അതിനിടെ സെറ്റ് പീസുകള്‍ ഡിഫന്‍സ് ചെയ്യാന്‍ കഴിയാത്തതാണ് കേരളത്തിന്റെ തോല്‍വിയുടെ പ്രധാന പ്രശ്‌നമെന്ന് കോച്ച് ഈല്‍ക്കോ ഷറ്റോരി വ്യക്തമാക്കി. ഇരുടീമിനും ജയം അനിവാര്യമെന്നിരിക്കെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ മല്‍സരം തീപ്പാറുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.ലീഗില്‍ ഒഡീഷ ആറാം സ്ഥാനത്തും കേരളം എട്ടാം സ്ഥാനത്തുമാണ്. മല്‍സരം വൈകിട്ട് 7.30ന് ആരംഭിക്കും.