മഞ്ഞ സ്റ്റിക്കര്‍ ഉള്‍പ്പെടെ ബ്ലാസ്റ്റേഴ്‌സിന്റെ ബസ്സില്‍ അഞ്ച് ക്രമക്കേടുകള്‍; ഫിറ്റ്‌നസ് റദ്ദാക്കി എംവിഡി

ടീം ഉപയോഗിക്കുന്ന രണ്ട് ബസ്സുകളില്‍ മഞ്ഞ സ്റ്റിക്കര്‍ പതിച്ച ബസ്സിന്റെ ഫിറ്റ്‌നസാണ് റദ്ദാക്കിയത്.

Update: 2022-10-19 15:58 GMT

തിരുവനന്തപുരം: കേരള ബ്ലാസ്‌റ്റേഴ്‌സ് ഫുട്‌ബോള്‍ ടീമിന്റെ ബസ്സിനെതിരേ മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി. നിയമവിരുദ്ധമായി ബസ്സിനു പുറത്ത് ടീമിന്റെ ലോഗോയും താരങ്ങളുടെ ചിത്രവും പതിച്ചതിന് ബസ്സിന്റെ ഫിറ്റ്‌നസ് എംവിഡി റദ്ദാക്കി. ടീം ഉപയോഗിക്കുന്ന രണ്ട് ബസ്സുകളില്‍ മഞ്ഞ സ്റ്റിക്കര്‍ പതിച്ച ബസ്സിന്റെ ഫിറ്റ്‌നസാണ് റദ്ദാക്കിയത്.

ബസ്സിന്റെ ടയറുകള്‍ മോശാവസ്ഥയിലാണ്, ജിപിഎസ് സംവിധാനം പ്രവര്‍ത്തിക്കുന്നില്ല എന്നതുള്‍പ്പെടെ ബസ്സില്‍ അഞ്ച് നിയമലംഘനങ്ങള്‍ കണ്ടെത്തിയതായും എംവിഡി അറിയിച്ചു. ബസ്സിനു പുറത്ത് ടീമിന്റെ ലോഗോയും താരങ്ങളുടെ ചിത്രവും പതിച്ചതിന് വാഹന ഉടമയില്‍ നിന്ന് നേരത്തെ എംവിഡി വിശദീകരണം തേടിയിരുന്നു. ശനിയാഴ്ച ടീമിന്റെ പരിശീലനത്തിനിടെ പനമ്പള്ളി നഗറില്‍ വച്ചാണ് ബസ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചത്.

വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തില്‍ ടൂറിസ്റ്റ് ബസ്റ്റുകള്‍ക്ക് ഏകീകൃത നിറം ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതനുസരിച്ച് ടൂറിസ്റ്റ് ബസ്സുകളെല്ലാം തന്നെ വെളുത്ത നിറത്തിലേക്ക് മാറ്റണമെന്ന് കര്‍ശന നിര്‍ദേശമുണ്ടായിരുന്നു. ഇതനുസരിച്ചാണ് ഇപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് ടീമിന്റെ ബസ്സിനെതിരേ നടപടി കൈകൊണ്ടിരിക്കുന്നത്.




Tags:    

Similar News