മദ്യം നല്‍കിയാല്‍ മാത്രം പോരാ, ബാറുടമകള്‍ കസ്റ്റമര്‍ക്ക് ഡ്രൈവറെയും നല്‍കണം: മോട്ടോര്‍ വാഹന വകുപ്പ്
കോട്ടയം: കസ്റ്റമര്‍ക്ക് ബാറുടമകള്‍ ഡ്രൈവറെ നല്‍കണമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ ഉത്തരവ്. ഉത്തരവ് നിര്‍ദേശം മാത്രമാണെന്നും നിര്‍ദേശങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ബാറുകള്‍ക്കെതിരെ നിയമനടപടി സാധ്യമല്ലെന്നും എംവിഡി പറയുന്നു. ഡ്രൈവറെ നല്‍കണമെന്ന നിര്‍ദേശം പ്രായോഗികമായി നടപ്പാക്കാന്‍ പറ്റാത്തതാണെന്നും ബാര്‍ ഉടമകള്‍ പറയുന്നു.
ഇത് അപകടം കുറക്കുക എന്ന ഉദ്ദേശത്തോടെ പുറത്തിറക്കിയ സര്‍ക്കുലറാണെന്നും നിര്‍ബന്ധിച്ച് നടപ്പിലാക്കാന്‍ പറ്റുന്ന ഒന്നല്ലെന്നും ഗതാഗതവകുപ്പ് ഉദ്യോഗസ്ഥരും പറയുന്നു. അതേ സമയം ബാറുകള്‍ക്കുള്ള ലൈസന്‍സ് നിബന്ധനകളില്‍, മദ്യപിക്കുന്നവര്‍ക്ക് ഡ്രൈവറെ നല്‍കണമെന്ന നിയമമില്ല.