മദ്യം നൽകി വിദ്യാർഥിനികളെ പീഡിപ്പിച്ച രണ്ടുപേർ പിടിയിൽ

Update: 2024-04-20 07:56 GMT

വണ്ടൂര്‍ : ഒന്‍പത്, 10 ക്ലാസുകളില്‍ പഠിക്കുന്ന സഹോദരിമാരെ ബൈക്കിലെത്തി കടത്തിക്കൊണ്ടുപോയി മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ രണ്ടുപേരെ വണ്ടൂര്‍ പോലിസ് അറസ്റ്റുചെയ്തു. നെടുമ്പാശ്ശേരി സ്വദേശി കിടങ്ങയത്ത് ഹൗസില്‍ ബേസില്‍ ബേബി (23), തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി കുന്നത്ത് ഹൗസില്‍ മുഹമ്മദ് റമീസ് (22) എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ 16നാണ് കേസിനാസ്പദമായ സംഭവം. വണ്ടൂരില്‍ ബന്ധുവീട്ടില്‍ താമസിക്കാനെത്തിയ കൊടുങ്ങല്ലൂര്‍ സ്വദേശികളായ കുട്ടികളെ ഇരുവരും ചേര്‍ന്ന് ബൈക്കില്‍ കൊണ്ടുപോകുകയായിരുന്നു. കുട്ടികളെ കാണാതായതോടെ ബന്ധു വണ്ടൂര്‍ പോലിസില്‍ പരാതി നല്‍കി. എസ്‌ഐടിപി മുസ്തഫയുടെ നേതൃത്വത്തില്‍ മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. പെണ്‍കുട്ടികളെ ബെംഗളൂരുവിലെത്തിച്ച് മദ്യം നല്‍കി പീഡിപ്പിച്ചെന്നാണ് കേസ്. സംഘം തിരിച്ചുവരുന്നതിനിടെ ആനമറി ചെക്ക്‌പോസ്റ്റില്‍വെച്ചാണ് പിടിയിലായത്.

പോക്‌സോ ചുമത്തി ഇരുവരെയും മഞ്ചേരി കോടതിയില്‍ ഹാജരാക്കി. എസ്‌ഐടി സമദ്, ടി സിനി, എം ജയേഷ് തുടങ്ങിയവരുള്‍പ്പെടുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

Tags:    

Similar News