സമ്മാനര്‍ഹമായ ലോട്ടറി ടിക്കറ്റിന്റെ പകര്‍പ്പ് നിര്‍മിച്ച് ഏജന്‍സികളില്‍നിന്ന് പണം തട്ടിയ രണ്ടുപേര്‍ അറസ്റ്റില്‍

Update: 2024-08-14 12:28 GMT

കട്ടപ്പന: സമ്മാനര്‍ഹമായ ലോട്ടറി ടിക്കറ്റിന്റെ പകര്‍പ്പ് നിര്‍മിച്ച് ഏജന്‍സികളില്‍നിന്ന് പണം തട്ടിയ രണ്ടുപേര്‍ അറസ്റ്റില്‍. ബാലഗ്രാം സ്വദേശികളായ കണ്ണങ്കേരില്‍ സുബിന്‍ (35), മണിമന്ദിരത്തില്‍ അനീഷ്(41) എന്നിവരാണ് പിടിയിലായത്. ചുവന്ന സ്വിഫ്റ്റ് കാറില്‍ എത്തിയ മൂവര്‍ സംഘമാണ് തട്ടിപ്പിന് ശ്രമിച്ചത്. കേസില്‍ ഒരാളെക്കൂടി പിടികൂടാനുണ്ട്. വ്യാഴാഴ്ച നറുക്കെടുത്ത കാരുണ്യപ്ലസ് ലോട്ടറിയുടെ പകര്‍പ്പ് ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്. നറുക്കെടുപ്പില്‍ 5000 രൂപ സമ്മാനം ലഭിച്ച ലോട്ടറിയുടെ വിവിധ സീരിയസുകളില്‍ ഫോട്ടോകോപ്പി സൃഷ്ടിച്ചശേഷം വിവിധ ഏജന്‍സിയിലെത്തി ലോട്ടറി അടിച്ചെന്ന് തെറ്റിദ്ധാരിപ്പിച്ച് പണം തട്ടുകയായിരുന്നു.

4851നമ്പറില്‍ അവസാനിക്കുന്ന ലോട്ടറിയുടെ പകര്‍പ്പുകളാണ് സംഘം നിര്‍മിച്ചത്. അതോടൊപ്പം കട്ടപ്പനയിലെ ഏജന്‍സിയുടെ സീലും നിര്‍മിച്ചായിരുന്നു തട്ടിപ്പ്. കട്ടപ്പനയിലെ രണ്ട് ഏജന്‍സിയിലും നെടുങ്കണ്ടത്തും തൂക്കുപാലത്ത് രണ്ട് ഏജന്‍സിയിലുമാണ് സംഘമെത്തി പണം തട്ടിയത്.സംഭവത്തില്‍ വിവിധ മേഖലകളിലെ ഏജന്‍സികള്‍ പോലിസില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ടുപേര്‍ പോലിസ് കസ്റ്റഡിയിലായത്.

Tags:    

Similar News