ചെര്‍പ്പുളശ്ശേരിയില്‍ രണ്ടരക്കോടി രൂപയുടെ ലഹരി ഉല്‍പ്പന്നങ്ങളുമായി രണ്ടുപേര്‍ അറസ്റ്റില്‍

Update: 2023-02-26 13:43 GMT

ചെര്‍പ്പുളശ്ശേരി: പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ രണ്ടര കോടി രൂപയുടെ ലഹരി ഉല്‍പ്പന്നങ്ങളുമായി രണ്ടുപേര്‍ അറസ്റ്റിലായി. കര്‍ണാടക രജിസ്‌ട്രേഷനിലുള്ള ലോറിയില്‍ 781 ചാക്കുകളിലായി 576031 പാക്കറ്റുകളിലായി വിപണിയില്‍ രണ്ടരക്കോടി വില മൂല്യമുള്ള ഹാന്‍സ് ഉള്‍പ്പെടെയുള്ള പുകയില ഉല്‍പ്പന്നങ്ങളാണ് പിടികൂടിയത്. അടുത്ത കാലത്ത് ജില്ലയില്‍ നടത്തിയ ഏറ്റവും വലിയ ലഹരി വേട്ടയാണിതെന്ന് ചെര്‍പ്പുളശ്ശേരി പോലിസ് പറഞ്ഞു.

ആന്റി നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി ആര്‍ മനോജ് കുമാറും ചെര്‍പ്പുളശ്ശേരി പോലിസും സംയുക്തമായാണ് ലഹരി ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്. ലോറി ഡ്രൈവര്‍ കരുവാരക്കുണ്ട് സ്വദേശി ആരിഫ്, സഹായി കാരാകുര്‍ശ്ശി എലമ്പുലാശ്ശേരി സ്വദേശി ഹനീഫ എന്നിവരെയാണ് ചെറുപ്പുളശ്ശേരി പോലിസ് അറസ്റ്റ് ചെയ്തത്. വാഹനപരിശോധനക്കിടെയാണ് കോടികള്‍ വില വരുന്ന ലഹരി വസ്തുക്കള്‍ പിടികൂടിയത്. ചരക്കുലോറിയില്‍ മൈത ചാക്കുകള്‍ക്കൊപ്പം കടത്താന്‍ ശ്രമിക്കവെയാണ് പിടികൂടിയ ലഹരി വസ്തുക്കളുടെ ചാക്കുകളും ലോറിയിലുണ്ടായിരുന്നത്.

സംസ്ഥാനത്തെ മറ്റ് ജില്ലകളിലേക്കും ലഹരി ഉല്‍പ്പന്നങ്ങളെത്തിക്കുന്ന കണ്ണികളാണന്ന് സംശയിക്കുന്നതായും ഇതിന് പിന്നില്‍ ഒരു പ്രവര്‍ത്തിക്കുന്ന ഒരു വന്‍ റാക്കറ്റ് തന്നെ പ്രവര്‍ത്തിക്കുന്നതായി സംശയിക്കുന്നതായും ഇത്രയും വലിയ ശേഖരം സംസ്ഥാനത്തേക്ക് കടത്തുന്നത് കൂടുതല്‍ അന്വേഷണത്തിലൂടെ കണ്ടത്തേണ്ടതുണ്ടെന്നും ചെര്‍പ്പുളശ്ശേരി പോലിസ് പറഞ്ഞു എന്നാല്‍ ആര്‍ക്കുവേണ്ടിയാണ് ലഹരിവസ്തുക്കള്‍ കൊണ്ടുപോയതെന്ന കാര്യം കൂടുതല്‍ ചോദ്യം ചെയ്യലിന് ശേഷം മാത്രമേ വ്യക്തമാകൂവെന്നും പോലിസ് പറഞ്ഞു

Tags:    

Similar News