കുതിപ്പ് തുടര്‍ന്ന് ബെംഗളൂരു ടോപ് ഫോറിലേക്ക്; ക്ലൈറ്റന്‍ സില്‍വയ്ക്ക് ഡബിള്‍
ജെഷഡ്പൂര് ലീഗില്‍ നാലാം സ്ഥാനത്താണ്.
പനാജി: ഐഎസ്എല്ലില്‍ വിജയകുതിപ്പ് തുടര്‍ന്ന് ബെംഗളൂരു എഫ്സി. ജെംഷഡ്പൂരിനെ നേരിട്ട ബെംഗളൂരു 3-1ന്റെ ജയം നേടി. ജയത്തോടെ അവര്‍ മൂന്നാം സ്ഥാനത്തേക്ക് കയറി. സുനില്‍ ഛേത്രി (54), ക്ലൈറ്റന്‍ സില്‍വ (62, 90+4 ) എന്നിവരാണ് ബെംഗളൂരുവിനായി ഗോള്‍ നേടിയത്. മല്‍സരത്തില്‍ ഒന്നാം മിനിറ്റില്‍ തന്നെ ജെംഷഡ്പൂര്‍ ഡാനിയല്‍ ചിമായിലൂടെ ലീഡെടുത്തിരുന്നു. തുടര്‍ന്ന് ഏറെ നേരത്തിന് ശേഷമാണ് ബെംഗളൂരുവിന് മല്‍സരത്തിലേക്ക് തിരിച്ച് വരാനായത്. രണ്ടാം പകുതിയിലാണ് അവര്‍ വന്‍ ഫോമിലേക്ക് കയറിയത്. ജെഷഡ്പൂര് ലീഗില്‍ നാലാം സ്ഥാനത്താണ്.
GET IN THERE, BENGALURU! 🔥
— Bengaluru FC (@bengalurufc) February 5, 2022
The Blues have come from behind to stop Jamshedpur's juggernaut and claim three points at the Bambolim. ⚡ #WeAreBFC #BFCJFC pic.twitter.com/tOlvuWhpOO