ഐഎസ്എല്‍; ഒഡീഷാ ക്യാംപില്‍ കൊവിഡ്; ബ്ലാസ്റ്റേഴ്‌സ് മല്‍സരത്തിന് ഭീഷണി

അതിനിടെ എടികെയുടെ രണ്ട് താരങ്ങള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

Update: 2022-01-12 06:10 GMT


പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വീണ്ടും കൊവിഡ് ഭീതി. എടികെ താരത്തിന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഇന്ന് ഒഡീഷാ എഫ്‌സി താരത്തിനും കൊവിഡ് പോസ്റ്റീവായി. ഇതോടെ ഇന്ന് കേരളാ ബ്ലാസ്‌റ്റേഴ്‌സിനെതിരേ നടക്കേണ്ട ഒഡീഷയുടെ മല്‍സരം നടക്കുമോ എന്ന ആശങ്കയിലാണ് ആരാധകര്‍. ഇന്ന് ഒഡീഷാ താരങ്ങളുടെ കൊവിഡ് ടെസ്റ്റും മല്‍സരത്തിന് മുമ്പുള്ള റാപിഡ് ടെസ്റ്റും കഴിഞ്ഞതിന് ശേഷമേ മല്‍സരം നടക്കുമോ എന്ന കാര്യത്തില്‍ വ്യക്തത വരികയുള്ളൂ.




 


എന്നാല്‍ ടീമിനൊപ്പം 15 താരങ്ങള്‍ ഉണ്ടെങ്കില്‍ മല്‍സരം നടത്താമെന്നാണ് ഐഎസ്എല്‍ നിയമം. എന്നാല്‍ 15 താരങ്ങള്‍ ഒഡീഷയ്ക്ക് ഇല്ലെങ്കില്‍ മല്‍സരം മാറ്റിവയ്ക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യും.തുടര്‍ന്ന് ബ്ലാസ്‌റ്റേഴ്‌സിന് മൂന്ന് പോയിന്റ് നല്‍കും.


അതിനിടെ എടികെയുടെ രണ്ട് താരങ്ങള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അതിനിടെ എഫ് സി ഗോവയുടെ മൂന്ന് താരങ്ങള്‍ക്കും കോച്ചിങ് സ്റ്റാഫിലെ ഒരംഗത്തിനും കൊവിഡ് ലക്ഷണത്തെ തുടര്‍ന്ന് ഐസുലേഷനില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ ഫലം പോസ്റ്റീവ് ആവാന്‍ സാധ്യതയുണ്ടെന്ന് ക്ലബ്ബ് അറിയിച്ചു. ഇവരുടെ ഫലം അടുത്ത മണിക്കൂറുകള്‍ക്കുള്ളില്‍ ക്ലബ്ബ് പുറത്ത് വിടും.




Tags:    

Similar News