ഡെറിക് പെരേരാ എഫ് സി ഗോവാ പരിശീലകനാവും
ഇന്ത്യയുടെ അണ്ടര്‍ 23 ടീമിനെയും പെരേര പരിശീലിപ്പിച്ചിരുന്നു.
പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബ് എഫ് സി ഗോവ ഡെറിക് പെരേരയെ പുതിയ കോച്ചായി നിയമിച്ചു. മുന്‍ കോച്ച് യുവാന്‍ ഫെറാന്ണ്ടോ ക്ലബ്ബ് വിട്ട ഒഴിവിലേക്കാണ് പെരേരയുടെ നിയമനം. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പരിശീലിപ്പിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ കോച്ചാണ് പെരേരാ. നോര്‍ത്ത് ഈസ്റ്റിന്റെ പരിശീലകന് ഖാലിദ് ജാമില്‍ ഇന്ത്യക്കാരാനാണ്. നിലവില്‍ എഫ്സി ഗോവയുടെ ടെക്നിക്കല്‍ ഡയറക്ടറാണ് പെരേരാ. ഇത്തവണ എഎഫ്സി ചാംപ്യന്‍സ് ലീഗ് യോഗ്യതമല്സരങ്ങളില് ഗോവയെ നയിച്ചത് പെരേര ആയിരുന്നു. പൂനെ എഫ്സി, സാല്‍ഗോക്കര്‍, ഡിഎസ്കെ ശിവാജിയന്‍സ്, ചര്‍ച്ചില്‍ ബ്രദേഴ്സ് എന്നീ ക്ലബ്ബുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്. രണ്ട് വര്‍ഷം മുമ്പ് ഇന്ത്യയുടെ അണ്ടര്‍ 23 ടീമിനെയും പെരേര പരിശീലിപ്പിച്ചിരുന്നു.