ഐഎസ്എല്‍; ഏഴ് ഗോള്‍ ത്രില്ലറില്‍ എഫ്‌സി ഗോവയ്ക്ക് ആദ്യജയം

ഏറ്റവും മികച്ച ഗോളാണ് പെറോസേവിച്ച് ഗോവന്‍ വലയിലാക്കിയത്.

Update: 2021-12-07 18:26 GMT


തിലക് മൈതാന്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എഫ്‌സി ഗോവയ്ക്ക് സീസണിലെ ആദ്യ ജയം.ഈസ്റ്റ് ബംഗാളിനെ 4-3ന് തോല്‍പ്പിച്ചുകൊണ്ടാണ് ഗോവയുടെ ആദ്യ ജയം. ഏഴ് ഗോള്‍ വീണ മല്‍സരത്തില്‍ ഗോവയ്ക്കായി നൊഗുവേരയും ബംഗാളിനായി പെറോസേവിച്ചും ഇരട്ട ഗോള്‍ നേടി. തുടക്കം മുതലെ ഗോവ ആക്രമണ ഫുട്‌ബോളാണ് കളിച്ചത്.14ാം മിനിറ്റില്‍ ആല്‍ബെര്‍ട്ടോ നൊഗുവേരയിലൂടെ ഗോവ തന്നെയാണ് ലീഡെടുത്തത്. 26ാം മിനിറ്റില്‍ ഈസ്റ്റ് ബംഗാള്‍ ഇതിന് മറുപടി കൊടുത്തത് ആന്റോണിയോ പെറോസേവിച്ചിലൂടെയാണ്. ടൂര്‍ണ്ണമെന്റിലെ ഏറ്റവും മികച്ച ഗോളാണ് പെറോസേവിച്ച് ഗോവന്‍ വലയിലാക്കിയത്.


സമനിലയ്ക്ക് ശേഷം ഗോവ വീണ്ടും ഫോം തിരിച്ചെടുത്തു.തുടര്‍ന്ന് 31ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഓര്‍ഗെ ഓര്‍ട്ടിസിന്‍ ഗോവയ്ക്ക് ലീഡ് നല്‍കി. വിട്ടുകൊടുക്കാന്‍ തയ്യാറാവാത്ത ഈസ്റ്റ് ബംഗാള്‍ ആറ് മിനിറ്റിനുള്ളില്‍ തിരിച്ചടിച്ചു. ആമിര്‍ ഡെര്‍വിസേവിച്ചാണ് ഈസ്റ്റ് ബംഗാളിന്റെ സമനില ഗോള്‍ നേടിയത്. ഫ്രീകിക്കിലൂടെ ആയിരുന്നു ഈ ഗോള്‍. 44ാം മിനിറ്റിലാണ് ഗോവയ്ക്ക് ബംഗാളിന്റെ വക സെല്‍ഫ് ഗോള്‍ ലഭിച്ചത്.ഒരു ഗോള്‍ നേടിയ ഈസ്റ്റ് ബംഗാള്‍ താരം ആന്റോണിയോ പെറോസേവിച്ചാണ് ഗോവയ്ക്ക് തുണയായ സെല്‍ഫ് ഗോള്‍ അടിച്ചത്.(3-2). കോര്‍ണര്‍ തടയുന്നതിനിടെ താരത്തിന്റെ തുടയില്‍ തട്ടി പന്ത് വലയിലേക്ക് വീഴുകയായിരുന്നു. രണ്ടാം പകുതിയില്‍ ഇരുടീമും ഒപ്പത്തിനൊപ്പം നിന്നു. 59ാം മിനിറ്റില്‍ പെറോസേവിച്ച് രക്ഷകനായി വന്ന് ഈസ്റ്റ് ബംഗാളിന്റെ മൂന്നാം ഗോള്‍ നേടി.(3-3).വീണ്ടും ബംഗാള്‍ മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചു.മൂന്ന് മികച്ച അവസരങ്ങളും ലക്ഷ്യം കാണാതെ പോയി. 79ാം മിനിറ്റിലാണ് നൊഗുവേരയുടെ രണ്ടാം ഗോളും എഫ്‌സി ഗോവയുടെ നാലാം ഗോളും വീണത്. തുടര്‍ന്ന് ഈസ്റ്റ് ബംഗാള്‍ പൊരുതി നോക്കിയെങ്കിലും ഗോവ സീസണിലെ ആദ്യ ജയം അക്കൗണ്ടിലാക്കിയിരുന്നു. ജയത്തോടെ ഗോവ 10ാം സ്ഥാനത്തേക്ക് കയറി. ഈസ്റ്റ് ബംഗാളാണ് അവസാന സ്ഥാനത്ത്.





Tags:    

Similar News