ഐഎസ്എല്ലിലും കൊവിഡ്; എടികെ താരത്തിന് രോഗം; ഇന്നത്തെ മല്‍സരം മാറ്റി

എന്നാല്‍ ഇന്ന് നടക്കേണ്ട എഫ് സി ഗോവ, ചെന്നൈയിന്‍ എഫ് സി മല്‍സരം നടക്കും.

Update: 2022-01-08 10:43 GMT


പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തു. എടികെ മോഹന്‍ ബഗാന്‍ താരത്തിനാണ് രോഗം കണ്ടെത്തിയത്. എന്നാല്‍ താരത്തിന്റെ പേര് ക്ലബ്ബ് പുറത്ത് വിട്ടിട്ടില്ല.ഇതോടെ ഇന്ന് നടക്കേണ്ട എടികെയുടെ ഒഡീഷാ എഫ് സിക്കെതിരായ മല്‍സരം മാറ്റിവച്ചു. ടീമിലെ താരങ്ങളെല്ലാം ഐസുലേഷനില്‍ പ്രവേശിച്ചു.


 



പോയിന്റ് നിലയില്‍ നാലാം സ്ഥാനത്തുള്ള എടികെയ്ക്ക് ഇന്ന് ജയിച്ചാല്‍ ഒന്നാം സ്ഥാനത്തെത്താമായിരുന്നു. എന്നാല്‍ ഇന്ന് നടക്കേണ്ട എഫ് സി ഗോവ, ചെന്നൈയിന്‍ എഫ് സി മല്‍സരം നടക്കും.




Tags:    

Similar News