ഐഎസ്എല്‍; ഇഞ്ചുറി ടൈം ഗോളില്‍ സമനില പിടിച്ച് ഹൈദരാബാദ് ഒന്നിലേക്ക്
ലീഗില്‍ ബ്ലാസ്‌റ്റേഴ്‌സ് നാലാം സ്ഥാനത്താണ്.
പനാജി: ഐഎസ്എല്ലില്‍ ഹൈദരാബാദ് എഫ് സി ഒന്നാം സ്ഥാനത്ത്. ഇന്ന് നടന്ന ആവേശകരമായ മല്‍സരത്തില്‍ എടികെ മോഹന്‍ ബഗാനെ 2-2 സമനിലയില്‍ പിടിച്ചാണ് ഹൈദരാബാദ് ഒന്നാം സ്ഥാനത്തേക്ക് കയറിയത്.എടികെ മൂന്നാം സ്ഥാനത്തും എത്തി. ഡേവിഡ് വില്ല്യംസിലൂടെ മല്‍സരത്തിന്റെ ആദ്യ മിനിറ്റില്‍ തന്നെ എടികെ ലീഡെടുത്തിരുന്നു. ഇതിന് ബാര്‍ത്തോലോമോ ഒഗ്ബചെയിലൂടെ ഹൈദരാബാദ് 18ാം മിനിറ്റില്‍ മറുപടി നല്‍കി.
രണ്ടാം പകുതിയില്‍ 64ാം മിനിറ്റില്‍ ഹൈദരാബാദ് താരം ആഷിഷ് റായുടെ സെല്‍ഫ് ഗോള്‍ എടികെയ്ക്ക് വീണ്ടും ലീഡ് നല്‍കി. മല്‍സരത്തില്‍ എടികെയ്ക്ക് ജയം ഉറപ്പിച്ചിരുന്നു. എന്നാല്‍ ഇഞ്ചുറി ടൈമില്‍ ജാവിയര്‍ സിവേറിയോ ഹൈദരാബാദിന്റെ രക്ഷയ്‌ക്കെത്തുകയായിരുന്നു. ഇതോടെ മല്‍സരം 2-2 സമനിലയില്‍ കലാശിച്ചു. ലീഗില്‍ ബ്ലാസ്‌റ്റേഴ്‌സ് നാലാം സ്ഥാനത്താണ്.ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മല്‍സരം തലപ്പത്തുള്ള ഹൈദരാബാദിനെതിരേ ഞായറാഴ്ചയാണ്.
😍 FULL-TIME at FATORDA!
— Hyderabad FC (@HydFCOfficial) January 5, 2022
The boys never gave up... 💪@JavierSiverio97 and Bart Ogbeche on target for Hyderabad as #ATKMBHFC ends in a 2-2 draw.#ThisIsOurGame #మనహైదరాబాద్ #HyderabadFC pic.twitter.com/7rFgQmC8Dp